‘ധോണിയും ടെയ്‌ലർ സ്വിഫ്റ്റും ഒന്നിച്ച് പാടിയാൽ’; ഇത് വ്യത്യസ്തമായ ‘ചന്ന മേരേയ’!

November 28, 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാരിറ്റോൺ ഉൾപ്പെടെ നിരവധി പ്രശസ്ത വ്യക്തികളുടെ ശബ്ദത്തിലുള്ള ഗാനങ്ങളുടെ AI പതിപ്പുകൾ കൊണ്ട് ഇപ്പോൾ നിറഞ്ഞിരിക്കുകയാണ് ഇന്റർനെറ്റ്. മുൻ ക്രിക്കറ്റ് താരം എം.എസ് ധോണിയും, യുവരാജ് സിങ്ങുമൊക്കെ ഗായകരായ ടെയ്‌ലർ സ്വിഫ്റ്റിനും റിഹാനയ്ക്കുമൊപ്പം പാടുന്ന അർജിത്ത് സിങ്ങിന്റെ മാസ്റ്റർപീസ് ഗാനമായ ‘ചന്ന മേരേയ’ യാണ് ട്രെൻഡിൽ ഇടം പിടിച്ച ഏറ്റവും പുതിയ ഗാനം. (AI generated ‘Channa Mereya‘ song goes viral)

ഗാനത്തിന്റെ സ്രഷ്‌ടാവായ ഡിജെ എംആർഎ (DJ MRA) (അമർജിത് സിംഗ്) ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത ഗാനത്തിൻറെ കൗതുകമുണർത്തുന്ന ഈ പതിപ്പിന് ഇതിനകം 21 മില്യൺ വ്യൂസാണ് ലഭിച്ചിരിക്കുന്നത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഗായകരായ അദ്‌നാൻ സാമി, ആതിഫ് അസ്ലം, കാന്യെ വെസ്റ്റ്, അരിയാന ഗ്രാൻഡെ, റാഹത് ഫത്തേ അലി ഖാൻ, ജുബിൻ നൗതിയാൽ തുടങ്ങിയവരുടെയും ശബ്ദങ്ങൾ ഗാനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

Read also: ‘മോയെ മോയെ’ ട്രെൻഡുമായി ഡൽഹി പോലീസ്; വ്യത്യസ്തമായ റോഡ് സുരക്ഷാ വിഡിയോ!

AI- സൃഷ്ടിച്ച ഗാനം ആളുകൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അരിയാനയുടെയും അദ്നാൻ സാമിയുടെയുമൊക്കെ മാത്രം ഗാനത്തിന്റെ പകർപ്പുകൾ ആവശ്യപ്പെടുകയാണ് നിരവധി പേർ.

Story highlights: AI generated ‘Channa Mereya‘ song goes viral