‘മോയെ മോയെ’ ട്രെൻഡുമായി ഡൽഹി പോലീസ്; വ്യത്യസ്തമായ റോഡ് സുരക്ഷാ വിഡിയോ!

November 26, 2023

“മോയേ മോയെ” ഗാനത്തിന്റെ ട്രെൻഡ് ഇന്ന് ഇൻഡ്യക്കാർക്കിടയിൽ പുതുമയുള്ളതല്ല. ഈ സെർബിയൻ ട്യൂൺ ടിക് ടോക്ക് തുടങ്ങി ഇൻസ്റ്റാഗ്രാം റീലുകളിലേക്കും ഫേസ്ബുക്ക് വീഡിയോകളിലേക്കും യൂട്യൂബ് ഷോർട്ട്സുകളിലേക്കും വ്യാപിച്ചിരിക്കുന്നു. വ്യാപകമായ ആകർഷണവും വൈവിധ്യവും ഉള്ളതുകൊണ്ട് തന്നെ ഈ ഗാനം അഭിനയ വീഡിയോകളിലും മീമുകളിലും വ്യാപകമായി ഇന്ന് ഉപയോഗിക്കുന്നുണ്ട്. (Delhi Police with ‘Moye Moye’ trend to promote road safety awareness)

ഇപ്പോഴിതാ, ഫോളോവേഴ്സിൽ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം വളർത്താൻ ഡൽഹി പോലീസ് തന്നെ ഈ ട്യൂൺ ഉപയോഗിച്ചിരിക്കുകയാണ്.

ബൈക്ക് സ്റ്റണ്ടിനിടെ അപകടം സംഭവിക്കുന്ന ഒരു വിഡിയോ ഡൽഹി പോലീസ് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. “ഗാഡി പർ കൺട്രോൾ നാ ഖോയെൻ, നഹി തോ ഹോ സക്താ ഹേ മോയേ മോയെ” (‘വണ്ടിയിൽ നിയന്ത്രണം നഷ്ടപ്പെടാതിരിക്കട്ടെ അല്ലെങ്കിൽ ആകും, മോയെ മോയെ’) എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. റോഡ് സുരക്ഷാ ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചാരം നേടിക്കഴിഞ്ഞു.

Read also: “ഒരു സിമ്പിൾ വെഡിങ്ങ്”; കാഴ്ചക്കാരെ അമ്പരപ്പിച്ച പാരിസിലെ വിവാഹം!

എക്‌സിൽ പോസ്റ്റ് ചെയ്‌ത വീഡിയോ ഏകദേശം ഒരു മില്യൺ വ്യൂസാണ് നേടിയിരിക്കുന്നത്. നിർണായകമായ ഒരു സന്ദേശം നൽകുന്നതിനുള്ള നൂതനവും ആകർഷകവുമായ സമീപനത്തിന് ഡൽഹി പോലീസിനെ അഭിനന്ദിച്ച് നിരവധി പേർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ടെയാ ഡോറയുടെ സെർബിയൻ ഗാനമായ Dzanum എന്ന ഗാനം ഒറ്റപ്പെടൽ, വേദന, ഭയം, ‘ഒരു പേടിസ്വപ്നം’ എന്നിവയെ കുറിച്ചാണ് സംസാരിക്കുന്നത്.

Story highlights: Delhi Police with ‘Moye Moye’ trend to promote road safety awareness