ഉത്തരം തൂക്കുകയറാണ്; ഇനി ഭയക്കണം!

November 14, 2023

കേരള ജനതയെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം. സംഭവം നടന്ന ദിവസം മുതൽ ഇന്ന് വിധി വരുന്നത് വരെ ഒരു നാട് മുഴുവനാണ് ആ മകൾക്ക് നീതി ലഭിക്കാനായി പ്രാർത്ഥിച്ചതും പ്രവർത്തിച്ചതും. കേസിന്റെ വിധി വന്ന ഈ ദിവസം കേരളത്തിനൊന്നാകെ ആഘോഷത്തിന്റെ ദിവസമായി മാറിയിരിക്കുന്നു. നീതിപീഠത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ പ്രതിക്ക് ലഭിക്കും, “തൂക്കുകയർ”. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് പോക്സോ കേസിൽ വധശിക്ഷ വിധിച്ചിരിക്കുന്നത്. ശിശുദിനമായ ഇന്ന്, ഇതിലും സന്തോഷകരമായ ഒരു വാർത്ത കാതുകളിലെത്താൻ സാധ്യത കുറവാണ്. (Aluva child rape judgement )

അതിവേഗം വിധി വന്നതും ഈ കേസിന്റെ പ്രത്യേകതയാണ്. കുഞ്ഞിന്റെ മാതാപിതാൾക്ക് നീതി ലഭിക്കുന്നതിനായി പോലീസും നാട്ടുകാരും ഒന്നിച്ചു പോരാടി. കളങ്കമറ്റ ഒരു പിഞ്ചു കുഞ്ഞിന്റെ ജീവിതം വിടരും മുന്നേ നശിപ്പിച്ച വേട്ടമൃഗത്തോടുള്ള അടങ്ങാത്ത രോക്ഷം ഓരോ മലയാളിയുടെയും ഉള്ളിലുണ്ട്. അത് ഒരിക്കലും കെട്ടുപോകില്ലെങ്കിലും ഇത്തരം ക്രൂരതയ്ക്ക് ഒരിക്കലും മാപ്പുണ്ടാകില്ല എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വിധിപ്രഖ്യാപനം.

Read also: വീൽ ചെയറിൽ ഇരുന്നു സൃഷ്ഠിച്ചത് 330 പേജുകളുള്ള നോവൽ; പക്ഷെ എഴുതിയത് കൈകൊണ്ടല്ല മനശക്തി കൊണ്ട്!

മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ സ്ഥിരമാകുമ്പോൾ വീട് വിട്ട് പുറത്തിറങ്ങുന്ന ഓരോ പെൺകുട്ടിക്കും അവളുടെ മാതാപിതാക്കൾക്കും ഭയം മാത്രമാണ് നെഞ്ചിൽ. ഒരു ജീവൻ പൊലിഞ്ഞു പോകുന്നിടത്ത് അവസാനിക്കുന്നതല്ല ഈ മൃഗീയത. ഓരോ മുക്കിലും മൂലയിലും മനുഷ്യവേഷമണിഞ്ഞ ചെന്നായ്ക്കൾ ഇനിയും പതിയിരിപ്പുണ്ട്. പക്ഷെ ഇനി കൈകൾ ചലിപ്പിക്കും മുന്നേ ഇത്തരക്കാർ ഭയക്കണം; നിയമത്തെ, നീതിയെ, നന്മയെ… കാരണം ഇന്ന് വിജയിച്ചത് നന്മ മാത്രമാണ്.

Story highlights: Aluva child rape judgement