രോഗിയിൽ നിന്നും ഡോക്ടറായവൾ; സ്വപ്നം കണ്ടതെല്ലാം നേടിയെടുത്ത് അർച്ചന!
പരിമിതികൾക്കപ്പുറം കടന്ന് സ്വപ്നങ്ങൾ നേടിയെടുത്ത അനേകം വ്യക്തികളുണ്ട് നമുക്ക് ചുറ്റും. സ്റ്റീഫൻ ഹോക്കിങ്, ഹെലൻ കെല്ലർ, നിക്ക് വുജിസിക്, തുടങ്ങി നിരവധി പേർ. സാധ്യമാകില്ലെന്ന് മറ്റുള്ളവർ കരുതിയതെല്ലാം തന്റെ നിശ്ചയദാർഢ്യം കൊണ്ട് നേടിയെടുത്ത അർച്ചനയെ പരിചയപ്പെടാം. (Archana’s inspiring journey from a Patient to Doctor)
കുട്ടിക്കാലത്തു തന്നെ അർച്ചനയ്ക്ക് സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗാവസ്ഥ ബാധിച്ചു. ജീവിതത്തിന്റെ ഏറിയ കാലവും രോഗിയായി കഴിച്ച അർച്ചനയുടെ പേരിന്റെ പിന്നിൽ ഇന്ന് ഡോക്ടർ എന്ന് പദവിയുടെ അലങ്കാരമുണ്ട്. ചെറുപ്പം മുതൽ കൂടപ്പിറപ്പായ രോഗങ്ങളെ ലജ്ജിപ്പിക്കും വിധം ശക്തിയുണ്ടായിരുന്നു അർച്ചനയുടെ സ്വപ്നങ്ങൾക്ക്. മസിലുകളെ ദുർബലമാക്കിയ രോഗത്തോട് തോറ്റുകൊടുക്കാൻ മനസ്സില്ലായിരുന്നു അവൾക്ക്. സ്പെഷ്യൽ സ്കൂൾ തിരഞ്ഞെടുക്കാതെ മറ്റുള്ള കുട്ടികൾക്കൊപ്പം തൻ്റെ പഠനം പൂർത്തീകരിച്ചു.
കുറവുകളുണ്ടെന്ന് സ്വയം തോന്നുമ്പോഴാണ് പലപ്പോഴും നമുക്ക് ചുറ്റും പരിമിതികൾ സൃഷ്ഠിക്കപ്പെടുന്നതെന്ന് അർച്ചന പറയുന്നു. ഈ ലോകത്തിലെ എല്ലാ മനുഷ്യർക്കും തങ്ങളുടേതായ കഴിവുകളുണ്ട്. പരിമിതികൾക്കപ്പുറം കഴിവുകളെ തിരിച്ചറിയാൻ ശ്രമിക്കുന്നിടത്താണ് വിജയം എന്ന അർച്ചനയുടെ വാക്കുകളിൽ സമാനതകളില്ലാത്ത കരുത്തു കാണാം.
Read also:നിറകണ്ണോടെ മകളെ മുറുകെ പിടിച്ച്..; ക്യാൻസർ നാലാംഘട്ടത്തിൽ മകൾക്കൊപ്പം കോളേജ് വേദിയിൽ എത്തി ഒരച്ഛൻ
കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ അർച്ചന, ഹൗസ് സർജൻസി കൂടി കഴിഞ്ഞ് പീഡിയാട്രിക്സിൽ എംഡി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. വർഷങ്ങൾക്കു മുൻപ് പഠിച്ച വിദ്യാലയത്തിൽ ഇന്ന് ഡോക്ടറുടെ കുപ്പായമണിഞ്ഞ് തിരികെയെത്തുമ്പോൾ, താൻ കണ്ട സ്വപ്നങ്ങൾക്ക് മാറ്റു കൂടുന്നെന്നു അർച്ചന. പഠനം മാത്രമല്ല, സാഹിത്യം, സംഗീതം എന്നുതുടങ്ങി അർച്ചന കൈവെക്കാത്ത മേഖലകൾ ചുരുക്കം.
Story highlights: Archana’s inspiring journey from a Patient to Doctor