ചോക്ലേറ്റ് കഴിക്കാനും കാരണങ്ങൾ; അറിയാം ഡാർക്ക് ചോക്ലേറ്റിന്റെ ഗുണങ്ങൾ!

November 26, 2023

എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്നതും കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു ഭക്ഷണപദാർത്ഥമാണ് ചോക്ലേറ്റ്. കൂട്ടത്തിൽ ഡാർക്ക് ചോക്ലേറ്റ് അധികം മധുരമില്ലാത്തതും ചെറിയ കൈപ്പോടും കൂടിയതാണ്. കൊക്കോ വിത്തുകളിൽ നിന്നാണ് ഇവ തയ്യാറാക്കുന്നത്. ഇവയ്ക്ക് ബ്ലാക്ക് ചോക്ലേറ്റ് എന്നും പേരുണ്ട്. കുറഞ്ഞ അളവിൽ പാലും വറുത്തതും പൊടിച്ചതുമായ കൊക്കോയും കൊഴുപ്പും പഞ്ചസാരയും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഏകദേശം 70% മുതൽ 99% വരെ കൊക്കോ ഇതിൽ കാണപ്പെടാറുണ്ട്. ഇനി ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം. (Benefits of consuming dark chocolate)

ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു:

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ, കൊക്കോയിൽ നിന്നുള്ള പെന്റാമെറിക് പ്രോസയാനിഡിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകൾക്കെതിരെ പ്രവർത്തിക്കും. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തെ പലതരം ക്യാൻസറുകളിൽ നിന്ന് സംരക്ഷിക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ മന്ദഗതിയിലാക്കാനും സഹായിക്കും

പ്രമേഹം തടയുന്നു:

ടൈപ്പ്-2 പ്രമേഹത്തിനെതിരെ പ്രവർത്തിച്ചേക്കാവുന്ന മഗ്നീഷ്യം, ഫ്ലേവനോയ്ഡുകൾ എന്നിവ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ കോശങ്ങളെ സാധാരണ രീതിയിൽ പ്രവർത്തിക്കാനും ശരീരത്തിന്റെ ഇൻസുലിൻ ഉപയോഗിക്കാനുള്ള ശേഷി പുനഃസ്ഥാപിക്കാനും ഫ്ലേവനോയ്ഡുകൾ സഹായിക്കും.

Read also: നിങ്ങളുടെ കുളി ചൂടുവെള്ളത്തിലാണോ? അറിയാം ഗുണങ്ങൾ!

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു:

ഡാർക്ക് ചോക്ലേറ്റിൽ ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് സ്ട്രോക്കിനെതിരെ പ്രവർത്തിക്കും. രക്തപ്രവാഹത്തിന്റെ സാധ്യത കുറയ്ക്കുന്ന ഫ്ലവനോളുകളും ഡാർക്ക് ചോക്ലേറ്റിലുണ്ട്.

തലച്ചോറിന് ഡാർക്ക് ചോക്ലേറ്റ്:

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം കൂട്ടുമെന്നും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുമെന്നും വിവിധ ഡാറ്റാ വിശകലനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങൾ നമ്മുടെ മാനസികാവസ്ഥയെയും തലച്ചോറിന്റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും.

Story highlights: Benefits of consuming dark chocolate