നിങ്ങളുടെ കുളി ചൂടുവെള്ളത്തിലാണോ? അറിയാം ഗുണങ്ങൾ!

November 26, 2023

ചൂട് വെള്ളത്തിൽ കുളിക്കുന്നതാണോ തണുത്ത വെള്ളമാണോ നമ്മുടെ ആരോഗ്യത്തിന് മികച്ചത് എന്നതിനെക്കുറിച്ച് വളരെക്കാലമായി ചർച്ചകൾ നടക്കുന്നുണ്ട്. ചൂടുവെള്ളത്തിനും തണുത്തവെള്ളത്തിനും അതത് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാൽ ചൂട് വെള്ളത്തിൽ കുളിക്കുന്നതിന് ഗുണങ്ങൾ ഏറെയാണ്. അവ എന്തൊക്കെയെന്ന് നോക്കാം. (Reasons why hot shower benefits the body )

മസിൽ ടെൻഷൻ ഒഴിവാക്കുന്നു:
പേശികളുടെ മുറുക്കവും ശരീര വേദനയും ഒഴിവാക്കാൻ ചൂട് വെള്ളം പോലെ ഗുണം ചെയ്യുന്ന മറ്റൊന്നില്ല. ചൂടുവെള്ളം പേശികളുടെ ക്ഷീണം ഫലപ്രദമായി ശമിപ്പിക്കുകയും കഠിനമായ വ്യായാമത്തിന് ശേഷമുള്ള അതികഠിനമായ വേദനയെ കുറയ്ക്കുകയും ചെയ്യുന്നു.

മനസ്സിനെ ഡീ-സ്ട്രെസ് ചെയ്യുന്നു:
ചൂടുവെള്ളത്തിൽ കുളിക്കുന്നത് മനസ്സിനെ ശാന്തമാക്കാനും ശരീരത്തെ വിശ്രമാവസ്ഥയിലെത്തിക്കാനും സഹായിക്കും.

Read also: പതിവായി കാലുവേദന നിങ്ങളെ അലട്ടുന്നുണ്ടോ..? കാരണങ്ങളറിയാം, ഉടന്‍ ചികിത്സ തേടാം

ചർമ്മത്തിന് ഗുണം ചെയ്യും:
ചൂട് വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിന് ഗുണം ചെയ്യും. കാരണം വെള്ളത്തിൽ നിന്നുള്ള നീരാവി സുഷിരങ്ങൾ തുറക്കുകയും തൊലിക്കടിയിൽ കുടുങ്ങിയ എണ്ണയും അഴുക്കും നീക്കമാക്കുകയും ചെയ്യും. കുളിക്ക് ശേഷം പലപ്പോഴും നമുക്ക് വൃത്തിയായി തോന്നുന്നത് ഈ അഴുക്ക് നീങ്ങുന്നത് കൊണ്ടാണ്.

ഉറക്കം മെച്ചപ്പെടുത്തുന്നു:
ചൂടുവെള്ളത്തിന്റെ ഏറ്റവും മികച്ച ഗുണം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള കഴിവാണ്. ചൂടുവെള്ളം പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു. അത് മനസ്സിന് അയവുവരുത്തി ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണായ മെലറ്റോണിൻ ഉൽപാദിപ്പിക്കാൻ തലച്ചോറിനെ സഹായിക്കുന്നു.

ചൂടുവെള്ളത്തിൽ കുളിക്കുന്നതിന് നിരവധി ഗുണങ്ങൾ ഉള്ളത് പോലെ തന്നെ ഇതിന്റെ ദോഷവശങ്ങളെ കുറിച്ചും നമ്മൾ അറിഞ്ഞിരിക്കണം. നിങ്ങൾക്ക് എക്‌സിമ, ചൊറിച്ചിൽ തുടങ്ങിയ ചർമ്മരോഗങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ അടുത്തിടെ സൂര്യതാപം അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ചൂട് വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കാം. കാരണം ഇത് സ്ഥിതി വഷളാക്കും. ഇത്തരം സാഹചര്യങ്ങളിൽ ചർമ്മത്തെ ശാന്തമാക്കാൻ തണുത്ത വെള്ളത്തിൽ കുളിക്കുന്നതാണ് ഫലപ്രദം.

Story highlights: Reasons why hot shower benefits the body