ഇനി ആവി പിടിച്ച് ചർമം സംരക്ഷിക്കാം; അറിയാം ഗുണങ്ങൾ!
പനിപിടിക്കുന്ന സമയത്ത് നമ്മൾ ആവി പിടിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ അസുഖം വരുമ്പോൾ മാത്രമല്ല, ആവിപിടിക്കുന്നത് ചർമ്മത്തിനും ഏറെ ഗുണകരമാണ്. ആവിയെടുക്കുന്നത് വഴി ചർമത്തിന് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. (Benefits of face steaming)
ശുദ്ധീകരിക്കുന്നു: ആവി പിടിക്കുന്നത് മൂലം സുഷിരങ്ങൾ തുറക്കുകയും ആഴത്തിൽ ശുദ്ധീകരിച്ച് അഴുക്ക് നീക്കം ചെയ്യാനും സഹായിക്കുന്നു. സുഷിരങ്ങൾ തുറക്കുന്നതു വഴി ബ്ലാക്ക്ഹെഡുകൾ മൃദുവാകാനും അവ നീക്കം ചെയ്യുന്നത് അനായാസവുമാകുന്നു.
രക്തചംക്രമണം വർദ്ധിപ്പിക്കുന്നു: ആവി പിടിക്കുന്നത് വഴി രക്തക്കുഴലുകൾ വികസിക്കുകയും രക്തചംക്രമണം വർദ്ധിക്കുകയും ചെയ്യുന്നു. ഈ രക്തപ്രവാഹം ചർമ്മത്തെ പോഷിപ്പിക്കുകയും ഓക്സിജൻ നൽകുകയും ചെയ്യുന്നു. ഇത് മൂലം സ്വാഭാവികവും ആരോഗ്യകരവുമായ തിളക്കം ലഭിക്കും.
Read also: തേനും പഞ്ചസാരയും മാത്രം മതി, ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാം..
മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെയും കോശങ്ങളെയും പുറന്തള്ളുന്നു: സുഷിരങ്ങൾ തുറക്കുന്നതിലൂടെ ചർമ്മത്തിലെ മൃതകോശങ്ങൾ, ബാക്ടീരിയകൾ, മറ്റ് മാലിന്യങ്ങൾ എന്നിവ പുറത്തുവിടാൻ അനുവദിക്കുന്നു.
കുടുങ്ങിയ സെബം പുറത്തുവിടുന്നു: ചർമ്മത്തിന്റെ ഉപരിതലത്തിനടിയിൽ സെബം കുടുങ്ങുമ്പോൾ, അത് ബാക്ടീരിയകൾക്ക് വളരാൻ സാഹചര്യം ഒരുക്കുകയും മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. ആവി പിടിക്കുന്നത് വഴി കുടുങ്ങി കിടക്കുന്ന സെബം പുറന്തള്ളാൻ സാധിക്കും.
സൈനസൈറ്റിസിൽ നിന്ന് ആശ്വാസം നൽകുന്നു: സൈനസ് കാരണമുള്ള നീർക്കെട്ടും തലവേദനയും കുറയ്ക്കാൻ ആവി പിടിക്കുന്നത് സഹായിക്കും.
Story highlights: Benefits of face steaming