വേനൽ ചൂട് അസഹ്യമാകുന്നു; ദാഹശമനം മാത്രമല്ല ചർമ്മസംരക്ഷണത്തിനും മുടികൊഴിച്ചിലിനും വരെ പരിഹാരമാകാൻ കരിക്ക്

February 28, 2022

വേനൽചൂട് കനത്തുതുടങ്ങി. ചൂട് കൂടിയതോടെ മുടി കൊഴിച്ചിലും ചർമ്മം വരളുന്നതുമൊക്കെ മിക്കവരിലും ഒരു പ്രശ്നമായി മാറി. ഈ പ്രശനങ്ങൾക്ക് പരിഹാരം തേടുന്നവർക്ക് ഉത്തമസഹായിയാണ് കരിക്കിൻ വെള്ളം. ചൂട് കൂടിയതോടെ പോഷകസമൃദ്ധമായ കരിക്കിൻ വെള്ളത്തിനും ആവശ്യക്കാരേറെയായി. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കരിക്കിൻ വെള്ളത്തിന്റെ സ്ഥാനം. ചൂട് കാലത്ത് പലതരത്തിലുള്ള ഇളനീര്‍ വിഭവങ്ങളും സുലഭമാണ്. എന്നാൽ ദാഹം ശമിപ്പിക്കുക മാത്രമല്ല കരിക്ക് കൊണ്ടുള്ള പ്രയോജനം. മുടിയുടെ ആരോഗ്യത്തിനും ചർമ്മത്തിന്റെ വരൾച്ച തടയാനുമൊക്കെ കരിക്ക് സഹായിക്കും.

കരിക്കിൻ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് ഏറെ ഗുണപ്രദമാണ്. ഇത് ഒരു മോയിസ്‌ച്വറൈസറായി പ്രവർത്തിക്കുന്നതിനൊപ്പം മുഖകാന്തി വർധിപ്പിക്കാനും സഹായിക്കും.

ആന്റീഓക്സിഡന്റുകള്‍ ധാരളമടങ്ങിയിട്ടുണ്ട് കരിക്കിന്‍ ജ്യൂസില്‍. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ധാതുക്കളാല്‍ സമ്പന്നമായ കരിക്കിന്‍ വെള്ളം ആരോഗ്യത്തിന് നല്ലതാണ്. കുറഞ്ഞ കലോറിയാണ് കരിക്കിന്‍ വെള്ളത്തിലുള്ളത്. അതേസമയം പൊട്ടാസ്യവും എന്‍സൈമുകളും ധാതുക്കളും കരിക്കിന്‍ വെള്ളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Read also: വിക്രമിനെ കാണാനെത്തിയ സേതുരാമയ്യർ ; സിബിഐ അഞ്ചാം ഭാഗത്തിൽ ജഗതി ശ്രീകുമാറും, ശ്രദ്ധനേടി ചിത്രങ്ങൾ

കരിക്കിന്‍ വെള്ളത്തിൽ ലോറിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. നിര്‍ജ്ജലീകരണത്തിനും നല്ലൊരു പ്രതിവിധിയാണ് അതിരാവിലെ വെറും വയറ്റില്‍ ഇളനീര്‍ കുടിക്കുന്നത്. ഇത് ശരീരത്തിലെ ജലാംശത്തെ നിലനിര്‍ത്താന്‍ സഹായിക്കും. മനുഷ്യശരീരത്തിലെ ഇലക്ട്രലൈറ്റിന്റെ തോത് കൃത്യമായി നിലനിര്‍ത്താനും ഇളനീര് സഹായിക്കും.

Read also:നല്ലൊരു കഥയെ ബോഗികൾപോലെ ഘടിപ്പിച്ച് യാത്രയ്ക്ക് ഭംഗം വരാതെ അതിന്റെ തീവ്രത സൂക്ഷിച്ചുകൊണ്ടുപോയ സിനിമ- ‘വെയിലി’നെക്കുറിച്ച് ഭദ്രൻ

ശാരീരികവും മാനസികവുമായ ഊര്‍ജ്ജസ്വലതയ്ക്കും നല്ലതാണ് ഇളനീര് കുടിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് കരിക്കിന്‍വെള്ളം കുടിച്ചാല്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ കഴിയും. ഒപ്പം ദഹനത്തെ സുഗമമാക്കാനും ഇളനീര് സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കുന്നതിനും ഇളനീര് നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഉത്തമമാണ് ഇളനീര്.

Story highlights: hair and skin care using tender coconut