കേശസംരക്ഷണത്തിന് പുത്തൻ കൂട്ട്; അറിയാം ഫ്ളാക്സ് സീഡിന്റെ ഗുണങ്ങൾ!
ഇന്ന് മിക്ക ആളുകളും രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കി ചർമ്മത്തിനും മുടിക്കും പ്രകൃതിദത്ത പരിഹാരങ്ങളിലേക്ക് മാറുന്നു. അത്തരത്തിൽ കേശസംരക്ഷണത്തിന് ഇന്ന് ഏറെ പ്രചാരത്തിലുള്ള ഒന്നാണ് ഫ്ളാക്സ് സീഡുകൾ അഥവാ ചണവിത്ത്. മുടിയുടെ ആരോഗ്യം നിലനിർത്താൻ ഇവ എങ്ങനെ സഹായിക്കുമെന്ന് നോക്കാം. (Benefits of flaxseed for hair)
ഫ്ളാക്സ് സീഡുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോമകൂപങ്ങൾക്ക് സുപ്രധാന പ്രോട്ടീനുകളും പോഷകങ്ങളും നൽകുന്നു. തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നതോടൊപ്പം മുടിക്ക് പോഷണവും നൽകുന്നു. ചണവിത്തുകളിൽ വിറ്റാമിൻ ബി അടങ്ങിയിട്ടുണ്ട്. കൂടാതെ ബയോട്ടിൻ, റൈബോഫ്ലേവിൻ, നിയാസിൻ, പിറിഡോക്സിൻ, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
Read also: എന്തുകൊണ്ട് മുഖക്കുരു? കാരണങ്ങളറിഞ്ഞ് പരിഹരിക്കാം
ഫ്ളാക്സ് സീഡിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ ഫ്രീ റാഡിക്കലുകളുടെ സ്വാധീനം കുറയ്ക്കുകയും മുടി വളർച്ച കൂട്ടുകയും ഹെയർ ഫോളിക്കിൾസിന്റെ ബലം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഫ്ളാക്സ് സീഡുകൾ മുടിയുടെ അറ്റത്ത് ഈർപ്പം നിലനിർത്തി, പൊട്ടൽ, വരൾച്ച എന്നിവ നിയന്ത്രിക്കുകയും മുടിക്ക് തിളക്കവും ആരോഗ്യവും നൽകുകയും ചെയ്യുന്നു. മുടിയിലെ പിഎച്ച് അളവ് ക്രമീകരിക്കാനും ഫ്ളാക്സ് സീഡുകൾ അത്യുത്തമം. അവ മുടിക്ക് ശരിയായ അളവിൽ എണ്ണ ഉത്പാദിപ്പിക്കാൻ വഴിയൊരുക്കുന്നു.
Story highlights: Benefits of flaxseed for hair