“ഇനി പല്ലുകൾക്ക് അൽപ്പം എണ്ണയിടാം”; എന്താണ് ഓയിൽ പുള്ളിംഗ്?

നമ്മുടെ ആകെയുള്ള ആരോഗ്യത്തിൽ വായയുടെ ആരോഗ്യത്തിന് വലിയ പങ്കുണ്ട്. എന്നാൽ ബ്രഷിംഗ്, ഫ്ലോസിങ്ങ് തുടങ്ങിയ ദന്തസംരക്ഷണ ഉപാധികൾ എല്ലായ്പ്പോഴും വേണ്ടതെല്ലാം ചെയ്യണമെന്നില്ല. മെച്ചപ്പെട്ട വായയുടെ ആരോഗ്യത്തിന് ആളുകൾ ചെയ്തു വന്ന നിരവധി പഴയ ശീലങ്ങളുണ്ട്. അവയിൽ വീണ്ടും പ്രചാരത്തിൽ വന്നുകൊണ്ടിരിക്കുന്ന ഒരു മാർഗ്ഗമാണ് ‘ഓയിൽ പുള്ളിംഗ്’. (Benefits of oil pulling)
ആയുർവേദം അടിസ്ഥാനമാക്കിയുള്ള ഒരു രീതിയാണ് ഓയിൽ പുള്ളിംഗ്. ഇതിൽ ഒരു സ്പൂൺ എണ്ണ (സാധാരണയായി എള്ള് അല്ലെങ്കിൽ വെളിച്ചെണ്ണ) 15-20 മിനിറ്റ് വരെ വായിൽ കൊള്ളുന്നു. നമ്മുടെ ശരീരത്തിലെ ചീത്ത വസ്തുക്കളെ എണ്ണ “വലിച്ചെടുക്കുന്നു” എന്നതാണ് ആശയം.
Read also: “മനസ്സ് തുറന്നു ചിരിക്കണ്ടേ”; വിഷാദം തടയുന്ന 7 ശീലങ്ങൾ
ടൂത്ത് ബ്രഷ് കണ്ടുപിടിക്കുന്നതിനും മുൻപ് ആളുകൾ ചെയ്തു വരുന്നതാണ് ഓയിൽ പുള്ളിംഗ്. പല്ലിലെ പ്ലാക്ക് നീക്കം ചെയ്യാനും, പല്ലുകൾ, നാവ്, മോണ എന്നിവയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് കരുതപ്പെടുന്നു.
വായിൽ നിന്നും പല്ലിൽ നിന്നും ദോഷകരമായ ബാക്ടീരിയകളെ നീക്കം ചെയ്യാൻ സഹായിക്കുമെന്നാണ് ഓയിൽ പുള്ളിംഗ് പരിശീലിക്കുന്ന ആളുകൾ പറയുന്നത്. വെളിച്ചെണ്ണ ഉപയോഗിച്ച് ഓയിൽ പുള്ളിംഗ് ചെയ്യുന്നത് പല്ല് വെളുപ്പിക്കാൻ സഹായിക്കുമെന്നും ചിലർ അവകാശപ്പെടുന്നു.
എള്ളെണ്ണ ഉപയോഗിച്ച് ഓയിൽ പുൾ ചെയ്യുന്നത് ദന്തക്ഷയത്തിനും ക്യാവിറ്റിക്കുമെതിരെ പോരാടാൻ സഹായിക്കുമെന്ന് കണ്ടെത്തി. ഇത് വായനാറ്റം ചെറുക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ അഭിപ്രായപ്പെടുന്നു.
ഇങ്ങനെ ഏറെ ഗുണങ്ങൾ ഓയിൽ പുള്ളിംഗിന് ഉണ്ടെങ്കിൽ പോലും സ്ഥിരമായി ചെയ്തു വരുന്ന ദന്ത സംരക്ഷണ മാർഗ്ഗങ്ങൾക്ക് പകരമായി ഇതിനെ കാണരുത്. മറ്റെല്ലാ കരുതലുകൾക്കുമൊപ്പം ഇതും കൂടെ കൊണ്ട് പോകാം.
Story highlights: Benefits of oil pulling