മസൂറിയും നൈനിറ്റാളും ഗുല്‍മര്‍ഗും; മഞ്ഞുകാലം ആസ്വദിക്കാനായി പോകാം..

November 29, 2023
Best places in India to visit in winter

യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഓരോ യാത്രകളും വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ് നമുക്ക് ലഭിക്കുക. ഓരോ സീസണിലെയും യാത്രകള്‍ വ്യത്യസതമായ അനുഭുതിയാണ് നമുക്ക് സമ്മാനിക്കുക. മഞ്ഞുകാലമെത്തിയതോടെ നോര്‍ത്ത് ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സജീവമായിക്കഴിഞ്ഞു. ഭീമന്‍ പര്‍വതങ്ങള്‍, തണുത്തുറഞ്ഞ തടാകങ്ങള്‍, ആകര്‍ഷകമായ മാര്‍ക്കറ്റുകള്‍ എന്നിവയെല്ലാം ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ഈ വിന്ററില്‍ യാത്ര ചെയ്യാവുന്ന ഇന്ത്യയിലെ ഒരു മനോഹര പ്രദേശങ്ങളെ പരിചയപ്പെട്ടാലോ.. ( Best places in India to visit in winter )

 1. മസൂറി, ഉത്തരാഖണ്ഡ്
  ഉത്തരഖണ്ഡിലെ ഗര്‍വാള്‍ ഹിമാലയന്‍ പര്‍വതനിരകളുടെ താഴ്വരയിലെ മനോഹരമായ ഒരു ഹില്‍ സ്റ്റേഷനാണ് മസൂറി. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് മസൂറിയില്‍ സാധാരണയായി മഞ്ഞുവീഴ്ചയുണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഈ സമയങ്ങളില്‍ നല്ല തണുപ്പ് അനുഭവപ്പെടും. ട്രെക്കിങ്, സൈക്ലിംഗ്, അടക്കമുള്ള കാര്യങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഡെറാഡൂണ്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഏകദേശം 2 മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം.
 2. നൈനിറ്റാള്‍, ഉത്തരാഖണ്ഡ്
  ഉത്തരാഖണ്ഡിലെ മനോഹരമായ മറ്റൊരു ഹില്‍ സ്റ്റേഷനാണ് നൈനിറ്റാള്‍. കണ്ണിന്റെ ആകൃതിയുള്ള ‘നൈനി’ തടാകത്തിനു ചുറ്റും സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് നൈനിറ്റാളിന് ഈ പേരില്‍ അറിയപ്പെടുന്നത്. ഡിസംബറിനും ഫെബ്രുവരിക്കും ഇടയിലാണ് നൈനിറ്റാള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം്. ശൈത്യകാലത്ത് നൈനിറ്റാളില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. സഞ്ചാരികള്‍ക്ക് ട്രെക്കിങിന് പോകാം, ഭാഗികമായി തണുത്തുറഞ്ഞ നൈനി തടാകം സന്ദര്‍ശിക്കാം. ടിബറ്റന്‍ മാര്‍ക്കറ്റുകളില്‍ ഷോപ്പിംഗ് നടത്താം.
 3. ഗുല്‍മര്‍ഗ്, ജമ്മു കശ്മീര്‍
  പിര്‍ പഞ്ചാല്‍ പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗ് രാജ്യത്തെ ഏറ്റവും മികച്ച സ്‌കീ റിസോര്‍ട്ടുകളില്‍ ഒന്നാണ്. മഞ്ഞുമൂടിയ ഹിമാലയന്‍ പര്‍വതനിരകളുടെ പനോരമിക് കാഴ്ചകള്‍ ഈ നഗരം പ്രദാനം ചെയ്യുന്നു. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ഗുല്‍മാര്‍ഗില്‍ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കേബിള്‍ കാറുകളുള്ള സ്ഥലമാണ്് ഗുല്‍മര്‍ഗ്. 14,000 അടി വരെ ഉയരത്തിലുള്ള ഇവിടം ഗൊണ്ടോള എന്നാണ് ഇത് അറിയപ്പെടുന്നത്. ഗുല്‍മാര്‍ഗ് സ്‌കീയര്‍മാരുടെ പ്രിയപ്പെട്ട സ്ഥലമാണ്. സ്‌കീയിംഗിന് പുറമേ, സന്ദര്‍ശകര്‍ക്ക് ഹെലി-സ്‌കീയിംഗ്, ഐസ്-സ്‌കേറ്റിംഗ്, സ്‌നോബോര്‍ഡിംഗ്, സ്‌നോ-ഷൂയിംഗ്, സ്ലെഡിംഗ്, ട്രെക്കിംഗ് എന്നിവയില്‍ പങ്കെടുക്കാം.
 4. ഗാങ്‌ടോക്ക്, സിക്കിം
  സിക്കിമിന്റെ തലസ്ഥാന നഗരമായ ഗാങ്ടോക്ക്, സാംസ്‌കാരിക സമൃദ്ധിയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും അതുല്യമായ സമന്വയമാണ്. നേപ്പാളിനും ചൈനയ്ക്കും ഭൂട്ടാനും ഇടയിലാണ് ഗാങ്ടോക്കിന്റെ സ്ഥാനം. മഞ്ഞുമൂടിയ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട സോംഗോ തടാകം പ്രധാന ആകര്‍ഷണമാണ്. സമുദ്രനിരപ്പില്‍ നിന്നും 12,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തെ സിക്കിമിലുള്ളവര്‍ ഏറെ വിശുദ്ധമായാണ് കണക്കാക്കുന്നത്. ഇന്ത്യ-ചൈനീസ് അതിര്‍ത്തിയിലെ ഏറ്റവും ഉയരത്തിലുള്ള പര്‍വത ചുരമായ നാഥുല ചുരം ഇവിടെയാണ്.

Read Also : “യാത്ര പോകാം”; ഡിസംബറിൽ സന്ദർശിക്കാവുന്ന മികച്ച സ്ഥലങ്ങൾ!

 1. സീറോ വാലി, അരുണാചല്‍ പ്രദേശ്
  അരുണാചല്‍ പ്രദേശിലെ ലോവര്‍ സുബന്‍സിരി ജില്ലയിലെ അതിശയിപ്പിക്കുന്ന ഹില്‍ സ്റ്റേഷനാണ് സീറോ വാലി. സീറോ ഫെസ്റ്റിവല്‍ ഓഫ് മ്യൂസിക്കിന് പേരുകേട്ട ഈ പ്രദേശത്ത് സാധാരണയായി ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മഞ്ഞുവീഴ്ച ഉണ്ടാകുന്നത്. ടാലി വാലി വന്യജീവി സങ്കേതം, ഡോളോ മാന്‍ഡോ വ്യൂപോയിന്റ്, ഹിമാലയന്‍ ഹെറിറ്റേജ് പാര്‍ക്ക് എന്നിവ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടവയാണ്.

Story Highlights: Best places in India to visit in winter