ലൂക്കയ്ക്ക് ഏറെ ഇഷ്ടപ്പെട്ട കമ്പനി; മകനെ കാണാൻ ഭാവന എത്തിയ വിശേഷം പങ്കുവെച്ച് മിയ

November 15, 2023

മലയാളികളുടെ പ്രിയ നായികയാണ് മിയ. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മിയ വിവാഹ ശേഷവും സജീവമാണ്. മകൻ ലൂക്ക പിറന്നതോടെ ചെറിയ ഇടവേളയെടുത്ത മിയ ടെലിവിഷൻ പരിപാടികളിൽ സജീവമാണ്. ഇപ്പോഴിതാ, തന്റെ സുഹൃത്തായ ഭാവന, ലൂക്കയെ കണ്ണാ എത്തിയ വിശേഷം പങ്കുവയ്ക്കുകയാണ് നടി. ‘ഏറെ നാളായി കാത്തിരുന്ന ഒത്തുചേരൽ നടന്നത് ദീപാവലി സായാഹ്നത്തിലാണ്.. ദീപാവലിയിൽ ഓർക്കാൻ ഒരു സായാഹ്നം.. ഭാവന ഉള്ളപ്പോൾ ഒരിക്കലും ചുറ്റുപാടുമുള്ള ഒരു മുഷിഞ്ഞ നിമിഷം ഉണ്ടാകില്ല.. സ്നേഹവും ചിരിയും പ്രചരിപ്പിക്കുക പ്രിയേ.. ലൂക്കയ്ക്ക് നിങ്ങളുടെ കമ്പനി ഇഷ്ടമായി. ദയവായി കൂടുതൽ സന്ദർശനങ്ങൾ നടത്തുക’- മിയ കുറിക്കുന്നു.

2020 സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. ബിസിനസ്സുകാരനാണ് ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. പരസ്യ രംഗത്ത് നിന്നും സീരിയൽ രംഗത്തേക്കെത്തിയതാണ് മിയ ജോർജ്. അൽഫോൻസാമ്മ എന്ന സീരിയലിലെ മാതാവിന്റെ വേഷത്തിലൂടെയാണ് മിയ ശ്രദ്ധേയയായത്. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്.

Read also: “കുട്ടികൾ ഒന്നല്ല, മൂന്ന്”; കൗതുകമുണർത്തുന്ന ആമിനക്കുട്ടിയുടെ വീട്ടിലെ പ്രസവവിശേഷം!

അതേസമയം മിയയുടെ ഉറ്റസുഹൃത്തുകൂടിയായ ഭാവന, മലയാള സിനിമയിൽ സജീവമാകുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഭാവനയുടെ മടങ്ങിവരവ്. തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. ലോക്ക് ഡൗൺ സമയത്ത്‌ നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും നടി ശ്രദ്ധ നേടിയിരുന്നു. 

Story highlights- bhavana visitis miya george