“കുട്ടികൾ ഒന്നല്ല, മൂന്ന്”; കൗതുകമുണർത്തുന്ന ആമിനക്കുട്ടിയുടെ വീട്ടിലെ പ്രസവവിശേഷം!

November 12, 2023

വളർത്തുമൃഗങ്ങളിൽ ഏറെ പ്രിയപ്പെട്ടവരാണ് കന്നുകാലികൾ. കരുതലും സ്നേഹവും നൽകുമ്പോൾ നമുക്ക് ജീവിക്കാനൊരു മാർഗ്ഗം കൂടി അവർ തുറന്നു തരുന്നു. കന്നുകാലി വളർത്തലിലൂടെ വരുമാനം കണ്ടെത്തുന്ന എത്രയോ ക്ഷീരകർഷകർ നമ്മുടെ നാട്ടിലുണ്ട്. അവയുടെ ജനനവും പ്രസവവുമെല്ലാം ഏറെ ആകാംഷയോടെയാവും വീട്ടുകാർ നോക്കി നിൽക്കുക. അങ്ങനെ മലപ്പുറം മമ്പാട് സ്വദേശിനി ആമിനക്കുട്ടിയുടെ പശുവും പ്രസവിച്ചു. ഇനി ഞെട്ടാൻ തയ്യാറായിക്കോളു! കുഞ്ഞുങ്ങൾ ഒന്നല്ല, മൂന്നു പേർ. (Cow gave birth to 3 calves)

വളരെ വിരളമായാണ് ഒറ്റ പ്രസവത്തിൽ മൂന്നു കുട്ടികൾ ഉണ്ടാവുക. വിവരം അറിഞ്ഞ് ആമിനയുടെ വീട്ടിലേക്ക് പായുകയാണ് അയൽക്കാരും നാട്ടുകാരും. അമ്മയും കുഞ്ഞുങ്ങൾ മൂന്നു പേരും സുഖമായിരിക്കുന്നു.

പാല് മാത്രമല്ല ആമിനയുടെ പശുക്കുട്ടികൾക്ക് ഭക്ഷണം. അവിടെയും വെറൈറ്റിയുണ്ട്. കട്ടൻ ചായയും, ബിസ്കറ്റും, നല്ല മധുരമുള്ള മൈസൂർ പഴവുമൊക്കെ അവർക്ക് ഏറെ പ്രിയങ്കരമാണ്.

Read also: ഭാഗ്യം മത്സ്യത്തിന്റെ രൂപത്തിലും; ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി യുവാവ്!

കൗതുകമുണർത്തുന്നവയാണെങ്കിലും എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന് ഇത്തരം വാർത്തകൾ നമ്മെ ഓർമിപ്പിക്കുന്നു.

Story highlights: Cow gave birth to 3 calves