ഇത്തിരി കയ്ച്ചാലും കേമനാണ്; പാവയ്ക്കയുടെ ആരോഗ്യഗുണങ്ങൾ

November 13, 2023

പാവയ്ക്ക എന്ന കേള്‍ക്കുമ്പോള്‍ തന്നെ പലരും നെറ്റി ചുളിയ്ക്കും. കാരണം രുചിയില്‍ അല്‍പം കയ്പ് കടന്നുകൂടിയിട്ടുള്ളതുകൊണ്ടുതന്നെ പാവയ്ക്ക പലരും ഡയറ്റില്‍ ഉള്‍പ്പെടുത്താറില്ല. എന്നാല്‍ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ പാവയ്ക്ക നിസാരക്കാരനല്ല. പാവയ്ക്കയുടെ ചില ആരോഗ്യ ഗുണങ്ങളെ പരിചയപ്പെടാം.

പാവയ്ക്കയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ദഹനം സുഗമമാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല കലോറിയും പാവയ്ക്കയില്‍ കുറവാണ്. അതുകൊണ്ടുതന്നെ അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പാവയ്ക്ക. പാവയ്ക്കയില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളിനെ നീക്കം ചെയ്യാനും സഹായിക്കുന്നു.

Read also: മരണത്തിൽ നിന്നും രക്ഷിച്ച മനുഷ്യരെ പിരിയാൻ വയ്യ; കാട്ടിലേക്ക് അയച്ചിട്ടും തിരികെ എത്തി കുരുവി കുഞ്ഞ്- അപൂർവ്വ സൗഹൃദത്തിന്റെ കഥ

അയണ്‍, പൊട്ടാസ്യം തുടങ്ങിയവയാല്‍ സമ്പന്നമാണ് പാവയ്ക്ക. അതിനാല്‍ രക്തത്തില്‍ ഹീമോഗ്ലാബിന്റെ അളവ് കുറവുള്ളവര്‍ക്ക് പാവയ്ക്ക നല്ലതാണ്. വിറ്റാമിന്‍ സി, കാല്‍സ്യം എന്നിവയും ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും പാവയ്ക്ക ഗുണം ചെയ്യുന്നു.

ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ് പാവയ്ക്ക. മാത്രമല്ല പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ കണ്ടെന്റുകള്‍ രക്തത്തിലെ ഇന്‍സുലിന്റെ അളവ് ക്രമീകരിക്കാനും സഹായിക്കുന്നു. കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ക്കേ പാവയ്ക്ക കൊടുത്ത് ശീലിപ്പിയ്ക്കുന്നത് അവരുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.

Story highlights: Bitter gourd health benefits