പിഞ്ചുകുഞ്ഞ് റോഡിൽ; ഒരു വയസുകാരന് രക്ഷകനായി കാർ യാത്രികൻ!!
ഇന്നലെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയ വാർത്തയായിരുന്നു വീട്ടുകാരറിയാതെ റോഡിലേക്ക് ഇറങ്ങിയ ഒരു വയസുകാരന് രക്ഷകനായി എത്തിയ യുവാക്കളെ കുറിച്ച്. പാലക്കാട് പട്ടാമ്പി കൊപ്പത്ത് റോഡിലായിരുന്നു സംഭവം നടന്നത്. അത്ഭുതകരമായാണ് ഒരു വയസുകാരൻ രക്ഷപ്പെട്ടത്. വീട്ടുകാർ അറിയാതെ റോഡിലേക്കിറങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തിയത് കാർ യാത്രികനായിരുന്നു. ( child on road visual at koppam )
കൊപ്പം-വളാഞ്ചേരി റൂട്ടിൽ ഒക്ടോബർ 28-നാണ് സംഭവം. കുട്ടി വഴിയിലേക്കിറങ്ങുന്നതും, റോഡിലെത്തിയ കുട്ടിയെ റോഡിലൂടെ പോവുന്ന കാർ വഴിയിൽ ഒതുക്കി കുട്ടിയെ എടുത്ത് തിരികെ വീട്ടിലെത്തിക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
പല വാഹനങ്ങളും കുട്ടിയെ തൊട്ടു-തൊട്ടില്ലെന്ന മട്ടിൽ കടന്നുപോയി. പിന്നിൽ അതിവേഗത്തിലെത്തിയ കാറിലെ യാത്രക്കാർ കുട്ടിയെ കടന്നുപോയി. ഇവർ പിന്നീട് തിരികെ വന്നു. യാത്രക്കാരിൽ ഒരാൾ കുട്ടിയെ എടുത്ത് തിരികെ വീട്ടിലാക്കുകയായിരുന്നു.
ഒരു വയസ് മാത്രം പ്രായമുള്ള റിഷിബാൻ എന്ന കുട്ടിയാണ് റോഡിലേക്ക് ഇറങ്ങിയത്. കുട്ടി നടന്നുതുടങ്ങിയതേയുള്ളൂവെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. കുട്ടിയും ഉമ്മയും മാത്രമാണ് വീട്ടിലുള്ളത്. പിതാവ് വിദേശത്താണ്. ഉമ്മ കാണാതെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ കുട്ടി റോഡിലേക്ക് നടന്നു പോവുകയായിരുന്നു.
Story Highlights: child on road visual at Koppam