“35 വയസ് കഴിഞ്ഞ സ്ത്രീകൾ വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യണം”; ക്യാൻസറിനെതിരായ പോരാട്ടത്തെ കുറിച്ച് നിഷ ജോസ്

November 1, 2023
Nisha Jose about fighting cancer

ഏതൊരു രോഗത്തെയും ധൈര്യത്തോടെയും പക്വതയോടെയും നേരിടുക എന്നത് വളരെ പ്രധാനമാണ്. പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടുപോകുക. ക്യാൻസറിനെ അതിജീവിച്ച് മുന്നോട്ട് വന്ന നിരവധി പേരെ കുറിച്ച് നമുക്കറിയാം. സ്തനാർബുദത്തിനെതിരായ പോരാട്ടത്തെ കുറിച്ച് വിശദീകരിചിരിക്കുകയാണ് സാമൂഹ്യ പ്രവർത്തക നിഷ ജോസ്. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും സത്‌നാർബുദം കണ്ടെത്തിയതിനെ കുറിച്ചും തനിക്കൊപ്പം ഭർത്താവ് ജോസ് കെ.മാണി കരുത്തോടെ നിന്നതിനെ കുറിച്ചും നിഷ ജോസ് പറഞ്ഞു. (Nisha Jose about fighting cancer)

സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു നിഷ ജോസിന്റെ വെളിപ്പെടുത്തൽ. ‘എല്ലാ വർഷവും ഞാൻ മാമോഗ്രാം ചെയ്യാറുണ്ട്. ഈ വർഷം ഒക്ടോബർ ആദ്യം മാമോഗ്രാം ചെയ്തപ്പോൾ ചെറിയൊരു തടിപ്പ് അനുഭവപ്പെട്ടു. അൾട്രാസൗണ്ട് ചെയ്തപ്പോൾ ക്യാൻസറാണെന്ന് മനസിലായി. എനിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാമോഗ്രാം വഴി മാത്രമാണ് എന്റെ രോഗം കണ്ടുപിടിച്ചത്. ഭാഗ്യം. ഈ കാലയളവിൽ എന്റെ കുടുംബം എന്നോടൊപ്പം ഉണ്ടായിരുന്നു. ജോസ് എനിക്കൊപ്പം തന്നെ നിന്നു. ജോസിന്റെ സഹോദരിയും ഭർത്താവും, മാതാപിതാക്കളും എന്റെ മക്കളും എനിക്കൊപ്പം നിന്നു. ക്യാൻസറിനെ കീഴടക്കിയിട്ടേയുള്ളൂ’ – ദൃഡതയോടെ നിഷ ജോസ് പറഞ്ഞു.

Read More: സ്വന്തം വീടിന്റെ വാതിലിന് പിങ്ക് നിറമടിച്ചു; പിന്നാലെ പിഴയടക്കേണ്ടി വന്നത് 19 ലക്ഷം രൂപ!

എക്‌സ് റേ ഉപയോഗിച്ച് സ്തനത്തിലുണ്ടാകുന്ന വ്യത്യാസങ്ങളെ കണ്ടെത്തുന്നതാണ് മാമോഗ്രാം. 35 വയസ് കഴിഞ്ഞ സ്ത്രീകൾ വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യണമെന്ന് വിഡിയോയുടെ അവസാനം നിഷ ജോസ് പറയുന്നു.

Story Highlights: Nisha Jose about fighting cancer