ജീവിതത്തിലെ ആദ്യത്തെ പിറന്നാൾ ആഘോഷം, നിറമിഴികളോടെ 8 വയസ്സുകാരൻ; സർപ്രൈസ് നൽകി സഹപാഠികൾ!!

November 4, 2023

നമുക്ക് നിസ്സാരമായി തോന്നുന്ന പല ദൈന്യദിന കാര്യങ്ങളും മറ്റുചിലർക്ക് ഒരുപക്ഷെ എത്തിപിടിയ്ക്കാനാകാത്ത സന്തോഷമായിരിക്കും നൽകുന്നത്. സന്തോഷത്തിന്റെ ഈ ലളിതമായ നിമിഷങ്ങൾ ഒരാളുടെ ജീവിതത്തിന്റെ സൗന്ദര്യത്തെ തന്നെ മാറ്റിമറിച്ചേക്കാം. അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ( Classmates Make 8-Year-Old Cry On Birthday )

കൊളംബിയയിലെ എബെജിക്കോയിൽ നിന്നുള്ള ഒരു വീഡിയോയാണിത്. തന്റെ കുടുംബത്തിന്റെ പരിമിതമായ വരുമാനവും നാല് കുട്ടികളെ പോറ്റാനുള്ള അമ്മയുടെ ഭാരവും കാരണം എട്ടു വയസുകാരന്‍ എയ്ഞ്ചല്‍ ഡേവിഡിന് ജന്മദിനം ആഘോഷിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലായിരുന്നു. പക്ഷെ, അവന്റെ അധ്യാപിക, കാസസ് സിമെനോ, അവന്റെ എട്ടാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്.

Read also: “എല്ലാ സംഭവനകൾക്കും നന്ദി”; പത്താം വാർഷികത്തിൽ കമ്പനി നൽകിയ സമ്മാനങ്ങൾ അൺബോക്സ് ചെയ്ത് ആപ്പിൾ ജീവനക്കാരൻ

അധ്യാപികയും എയ്ഞ്ചലിന്റെ സഹപാഠികളും ചേർന്ന് സ്‌കൂളിൽ വെച്ച് അവന് അപ്രതീക്ഷിതമായ ഒരു പിറന്നാൾ പാർട്ടി നടത്തി. പ്രതീക്ഷിക്കാതെ ലഭിച്ച സമ്മാനത്തിൽ നിറമിഴികളോടെയാണ് അവൻ പ്രതികരിച്ചത്. ഹൃദയസ്പർശിയായ ആ നിമിഷങ്ങൾ ഇന്റർനെറ്റ് കീഴടക്കുകയാണ്.

സഹപാഠിയുടെ ജന്മദിനം യഥാർത്ഥത്തിൽ അവിസ്മരണീയമാക്കിയ സഹപാഠികളെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇൻസ്റ്റാഗ്രാമിൽ മാത്രം വീഡിയോ 25 ദശലക്ഷത്തിലധികം ആളുകൾ കാണുകയും ചെയ്തു.

Story highlights- Classmates Make 8-Year-Old Cry On Birthday, But It’s Heartwarming