‘വാസ്തുവിദ്യാ വിസ്മയം’ ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ലൈറ്റ് ഹൗസ്..

സാഹസികത ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍.. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടതും അപകടം നിറഞ്ഞതുമായ ലൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ.. ?അങ്ങനെയാണെങ്കില്‍ ഐസ്ലാന്‍ഡിന് സമീപം സ്ഥിതി ചെയ്യുന്ന വെസ്റ്റ്മാന്‍ ഐലന്ഡിലൊരു ലൈറ്റ് ഹൗസ് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ( Dangerous Thridrangaviti Lighthouse Iceland )
Thridrangaviti എന്നാണ് ലൈറ്റ് ഹൗസിന്റെ പേര്. സമുദ്രത്തിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ചെങ്കുത്തായ പാറക്കെട്ടിന് മുകളിൽ നിർമിച്ചിരിക്കുന്ന വ്യത്യസ്തമായ ഒരു ലൈറ്റ് ഹൗസാണിത്. ഐസ്ലാൻഡ് തീരപ്രദേശത്ത് നിന്ന് ആറ് മൈൽ അകലെ വടക്കൻ അറ്റ്ലാന്റിക്ക് സമുദ്രത്തിന് നടുവിലാണ് ഈ വീതി കുറഞ്ഞ പാറക്കെട്ടിന്റെ സ്ഥാനം. ഇതിന്റെ ഏറ്റവും നെറുകയിലാണ് ലൈറ്റ്ഹൗസ്. ‘പാറയിൽ തീർത്ത മൂന്നു തൂണുകൾ’ എന്ന അർഥത്തിലാണ് ഈ സ്ഥലത്തിന് Thridrangaviti എന്ന പേര് ലഭിച്ചത്.
Read Also: 3000 വർഷങ്ങൾക്കു മുൻപ് സംഭവിച്ച ഒരു ദുരന്തം വീണ്ടും ആവർത്തിക്കുമോ? ഭീതി പടർത്തി ‘കറുത്ത ചെകുത്താൻ’!
1939-ലാണ് ലൈറ്റ്ഹൗസ് പണികഴിപ്പിച്ചത്. നിലവിലെപോലെ എത്തിപ്പെടാൻ ഹെലികോപ്റ്റർ സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്താണ് ഇത്തരത്തിലൊരു ലൈറ്റ്ഹൗസ് നിർമിക്കപ്പെട്ടതെന്ന് നാം ആലോചിക്കണം. അർനി ജി. ഓരാറിൻസൺ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്. സമുദ്രത്തിൽ നിന്നും 120 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഈ വിളക്കുമാടം കാഴ്ചയ്ക്ക് നിർമാണ വിസ്മയവും എന്നാൽ ഏറ്റവും ഭയപ്പെടുത്തുന്ന അനുഭവം നൽകുന്നതുമാണ്.
ഇപ്പോൾ ലൈറ്റ്ഹൗസ് ജീവനക്കാർക്ക് ഇവിടേക്ക് എത്തുന്നതിനായി പാറയ്ക്ക് മുകളിൽ ചെറിയ ഒരു ഹെലിപാഡ് ഒരുക്കിയിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായാൽ ഈ യാത്രയും ഏറെ ദുഷ്കരമാണ്. ഹെലിപ്പാഡ് ഒരുക്കുന്നതിന് മുൻപ് ബോട്ടിൽ സഞ്ചരിച്ച ശേഷം മുകളിലേക്ക് സാഹസികമായി കയറിയാണ് പ്രവർത്തനം നിയന്ത്രിച്ചിരുന്നത്.
Story Highlights: Dangerous Thridrangaviti Lighthouse Iceland