ദാസൻ, പ്രായം 68; അന്നും ഇന്നും പ്രണയം ക്യാമറകളോട്!

November 2, 2023

മലപ്പുറം വാണിയമ്പലത്തുകാരൻ ദാസന് ക്യാമറകളോട് എന്തെന്നില്ലാത്ത പ്രണയമാണ്. പകർത്താൻ ഏറ്റവും പ്രിയം വന്യജീവികളെയും. 60 കളിലെ വിൻറ്റെജ് മോഡൽ ക്യാമറ മുതൽ ഏറ്റവും പുതിയ മിറർലെസ്സ് ക്യാമറകൾ വരെ ദാസന്റെ ശേഖരത്തിലുണ്ട്. (Dasan’s never-ending love for cameras)

പതിനെട്ടാം വയസ്സിൽ ഫോട്ടോഗ്രാഫി ആരംഭിച്ച ദാസന് ഇന്ന് പ്രായം 68 കഴിഞ്ഞു. കാലങ്ങൾ കടന്നുപോയെങ്കിലും സ്വന്തമാക്കിയ പല ക്യാമറകളും വിറ്റിട്ടില്ല. അവയെല്ലാം ഇപ്പോഴും നന്നായി പ്രവർത്തിക്കുന്നുമുണ്ട്. ജീവിതത്തിൽ കടന്ന വഴികളിലെല്ലാം ദാസന് കൂട്ട് ക്യാമറകൾ തന്നെയായിരുന്നു. തന്റെ ശേഖരത്തിലുള്ള ഓരോ ക്യാമറകളും സമൂഹത്തിലെ വലിയ മാറ്റങ്ങളുടെ പ്രതീകങ്ങളാണെന്നാണ് ദാസൻ പറയുന്നത്.

Read also:നിറകണ്ണോടെ മകളെ മുറുകെ പിടിച്ച്..; ക്യാൻസർ നാലാംഘട്ടത്തിൽ മകൾക്കൊപ്പം കോളേജ് വേദിയിൽ എത്തി ഒരച്ഛൻ

ഇടക്കാലത്ത് ക്യാൻസർ ഒരു വില്ലനായി കടന്നുവന്നെങ്കിലും തോറ്റു മാറാൻ ദാസൻ തയ്യാറായിരുന്നില്ല. ചിത്രങ്ങൾക്കായി തന്റെ ക്യാമറയെടുത്ത് ദാസൻ കാടുകളും മേടുകളും താണ്ടും. കേരളം മാത്രമല്ല, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ദാസന്റെ ക്യാമറ സഞ്ചരിച്ചിട്ടുണ്ട്. വരുന്ന ഫെബ്രുവരി മാസം സിംഹങ്ങളുടെ ചിത്രം പകർത്താൻ ഗുജറാത്തിൽ പോകാനൊരുങ്ങുകയാണ് ദാസനിപ്പോൾ. അതിനായി ഒരു പുതിയ ലെൻസും ക്യാമറയും വാങ്ങി വെച്ചിട്ടുണ്ട് ഈ വന്യജീവി ഫോട്ടോഗ്രാഫർ.

Story highlights: Dasan’s never-ending love for cameras