100 അടി താഴ്ച്ചയുള്ള മൈൻഷാഫ്റ്റിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ തന്റെ ഉടമയുടെ സഹായം തേടി നായ; വേറിട്ടൊരു സൗഹൃദ കാഴ്ച

November 15, 2023

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നായകളും പൂച്ചകളും ഒക്കെ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും കൂടെപ്പിറപ്പുകളെ പോലെയോ മക്കളെ പോലെയോ ആണ് വളർത്തു മൃഗങ്ങളെ മനുഷ്യർ പരിപാലിക്കുന്നത്. മനുഷ്യരും ഈ മൃഗങ്ങളും തമ്മിൽ ഗാഢമായ സൗഹൃദവും പലപ്പോഴും ഉടലെടുക്കാറുണ്ട്. അതുപോലെ മറ്റു മൃഗങ്ങളോടും നായകൾ ആത്മബന്ധം പുലർത്താറുണ്ട്. ഇപ്പോഴിതാ, ഒരു പൂച്ചയും നായയും തമ്മിലുള്ള ഹൃദ്യമായ സൗഹൃദത്തിന്റെ കഥയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

മൗഗ്ലി എന്ന പൂച്ചയുടെയും ഡെയ്‌സി എന്ന നായയുടെയും ഉടമയായ മിഷേൽ റോസ് ആണ് തന്റെ അനുഭവം പങ്കുവെച്ചത്. മൗഗ്ലിയെ കാണാതായതോടെ തിരയാൻ വിശ്രമമില്ലാതെ ചെലവഴിച്ച ആറ് ദിവസങ്ങളിൽ വികാരങ്ങളുടെ ഒരു റോളർകോസ്റ്റർ അനുഭവിച്ചതായി ഇവർ പറയുന്നു. മിഷേൽ പ്രതീക്ഷ കൈവിടുന്നതിന്റെ വക്കിലായിരുന്ന വേളയിലാണ് ഡെയ്‌സി കണ്ടെത്തിയത്.

Read also: “സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചു കിട്ടി”; പതിനേഴുകാരന് രക്ഷകനായി വളർത്തുനായ!!

മനുഷ്യന്റെ ഇന്ദ്രിയങ്ങൾക്ക് തിരിച്ചറിയാൻ കഴിയാത്ത ഒരു കാര്യമാണ് ഡെയ്‌സി ചെയ്തത്. ആറുദിവസത്തോളമായിരുന്നു പൂച്ചയെ കാണാതായിട്ട്. എന്നാൽ ഡെയ്‌സി എന്ന നായ പൂച്ചയെ കണ്ടെത്തി. ഒരു പഴയ മൈൻഷാഫ്റ്റിനടുത്തേയ്ക്ക് അസാധാരണമായ വിധം കുരച്ചുകൊണ്ട് ഉടമയെ ഡെയ്സി നയിച്ചു.
അപകടസാധ്യത തിരിച്ചറിഞ്ഞ്, മിഷേൽ സമയം പാഴാക്കിയില്ല, ഉടൻ തന്നെ ആർഎസ്‌പിസിഎയുടെയും കോൺവാൾ ഫയർ ആൻഡ് റെസ്‌ക്യൂവിന്റെയും ടീമിനെ വിളിച്ചു. രക്ഷാസംഘം എത്തി, മൈൻഷാഫ്റ്റ് വെല്ലുവിളികൾ ഒഴിവാക്കി പൂച്ചയെ രക്ഷിക്കാനും തയ്യാറെടുത്തു.

STORY HIGHLIGHTS- Dog takes owner to rescue its cat friend trapped in 100 feet mineshaft for 6 days