“ഇത് എന്റെ ദീപാവലി സമ്മാനം”; ജീവനക്കാർക്ക് റോയൽ എൻഫീൽഡ് ബൈക്കുകൾ നൽകി തമിഴ്‌നാട്ടിലെ ടീ എസ്റ്റേറ്റ്

November 7, 2023

ദീപാവലിക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഇന്ത്യയിലെ മിക്ക ഓഫീസിലും ജീവനക്കാർക്കായി സമ്മാനങ്ങളും ബോണസുകളും കാത്തിരിക്കുകയാണ്. പല കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ഗിഫ്റ്റ് വൗച്ചറുകൾ, പ്രോത്സാഹനങ്ങൾ, മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ എന്നിവ നൽകി ഉത്സവ സീസൺ ആഘോഷിക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. തമിഴ്‌നാട്ടിലെ ഒരു തേയിലത്തോട്ട കമ്പനി തങ്ങളുടെ ജീവനക്കാർക്ക് നൽകിയ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. ( Tea Estate Employees got Royal Enfield Bikes As Diwali gift )

നീലഗിരി ജില്ലയിലെ കോത്തഗിരി പട്ടണത്തിലെ ടീ എസ്റ്റേറ്റ് തങ്ങളുടെ ജീവനക്കാർക്ക് ദീപാവലി ബോണസായി റോയൽ എൻഫീൽഡ് ബൈക്കുകൾ സമ്മാനിച്ച് അവരെ അത്ഭുതപ്പെടുത്തി. തേയിലത്തോട്ടത്തിലെ ജീവനക്കാർക്ക് ബൈക്കിന്റെ താക്കോൽ നൽകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 42 കാരനായ എസ്റ്റേറ്റ് ഉടമയും തന്റെ ജീവനക്കാർക്ക് താക്കോൽ കൈമാറിയ ശേഷം അവർക്കൊപ്പം യാത്രയും നടത്തി.

Read also: ‘നീ എന്നും എന്റെ പൊന്നുമോളാണ്’- അച്ഛനെഴുതിയ കത്തുവായിച്ച് കണ്ണുനിറഞ്ഞ് നവ്യ നായർ

ഈ വർഷത്തെ ദീപാവലി തങ്ങൾക്ക് അവിസ്മരണീയമായ ഒന്നാക്കിയതിന് ഉടമയ്ക്ക് ജീവനക്കാർ നന്ദിയും അറിയിച്ചു. ”ഞങ്ങൾ ഒരിക്കലും ഇത്തരത്തിലുള്ള സമ്മാനം പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം ഞങ്ങൾക്ക് 15 റോയൽ എൻഫീൽഡ് ബൈക്കുകൾ സമ്മാനിച്ചു. ഇത്തരം ഒരു സമ്മാനം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാലും ഞങ്ങൾ ചെയ്ത കൂട്ടായ പ്രവർത്തനങ്ങളാലും ഞങ്ങൾ അനുഗ്രഹീതരാണ്” ജീവനക്കാർ പറഞ്ഞു.

നേരത്തെ ഹരിയാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ തന്റെ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി കാറുകൾ സമ്മാനിച്ചിരുന്നു. മിറ്റ്‌സ്‌കാർട്ട് ചെയർമാൻ എംകെ ഭാട്ടിയ തന്റെ ഓഫീസ് ഹെൽപ്പർ ഉൾപ്പെടെ 12 ജീവനക്കാർക്ക് പുതിയ ടാറ്റ പഞ്ച് കാറുകളുടെ താക്കോൽ കൈമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Story highlights- Tea Estate Employees got Royal Enfield Bikes As Diwali gift