സ്ഥിരമായി കമ്പ്യൂട്ടർ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ‘കമ്പ്യൂട്ടർ വിഷന്‍ സിൻഡ്രോം’ എന്താണെന്ന് അറിഞ്ഞിരിക്കണം!

November 25, 2023

ഇന്ന് കമ്പ്യൂട്ടർ സഹായത്തോടെയുള്ള ജോലികളാണ് അധികവും. ടെക്നോളജി ഇത്രയധികം വികസിച്ച ഈ കാലഘട്ടത്തിൽ കമ്പ്യൂട്ടർ സഹായം പലകാര്യങ്ങളിലും ആവശ്യമുണ്ട്. അതേസമയം. കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങളും ചെറുതല്ല. വളരെനേരം കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോള്‍ കണ്ണുകൾക്ക് ആയാസം വർധിക്കുന്നു. ഇതിനെ കമ്പ്യൂട്ടർ വിഷന്‍ സിന്ഡ്രോം എന്ന് വിളിക്കുന്നു. ഈ പ്രശ്‍നം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

കണ്ണുകളിൽ നിന്നും മോണിറ്ററിലേക്ക് 20-25 ഇഞ്ച് വരെയെങ്കിലും അകലം ഉണ്ടായിരിക്കണം. ഒരിക്കലും കണ്ണുകള്‍ മുകളിലേക്ക് ഉയർത്തി നോക്കത്തക്കവിധം കമ്പ്യൂട്ടർ വയ്ക്കരുത്. നേരെ നോക്കുമ്പോള്‍ കണ്ണുകൾക്ക് 5-6 ഇഞ്ചുവരെ താഴെയായിരിക്കണം മോണിറ്ററിന്റെ സ്ഥാനം. തുടർച്ചയായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് കാഴ്ച മങ്ങൽ, കണ്ണിലെ ജലാംശം വരളുക, കഴുത്തിനും തോളിനും വേദന തുടങ്ങി ധാരാളം പ്രശ്നങ്ങൾ ഉണ്ടാകും.

കണ്ണിന്റെ ഘടനയുമായി സ്ക്രീനിലെ അക്ഷരങ്ങളുടെ പിക്സൽ യോജിക്കില്ല. അതാണ്  കണ്ണിനു ആയാസമുണ്ടാകാൻ കാരണം. കമ്പ്യൂട്ടർ ഉപയോഗംമൂലം കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങളെ അകറ്റാം. 20 മിനിറ്റ് ജോലിക്കിടയില്‍ 20 സെക്കന്റ് കണ്ണിനു വിശ്രമം നൽകുക, എന്നിട്ട് 20 അടി ദൂരത്തിലുള്ള വസ്തുക്കളെ കുറച്ചു സമയം നോക്കിയിരിക്കണം.

Read also: ‘കണ്ണാടി പോലെ വെട്ടിത്തിളങ്ങും’; കണ്ണഞ്ചിപ്പിക്കും ഭംഗിയുമായി സുന്ദരന്‍ കുതിര

സ്‌ക്രീനിലെ ഗ്ലെയര്‍ പരമാവധി കുറയ്ക്കുക. നട്ടെല്ല് നന്നായി നിവർത്തി ഇരിക്കണം. ഒരു മണിക്കൂര്‍ കൂടുമ്പോള്‍ തണുത്ത വെള്ളംകൊണ്ട് മുഖം കഴുകുക.

Story highlights- eye protection tips