കടക്കെണിയിൽ കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ ആര്യനും കുടുംബത്തിനും താങ്ങായി ഫ്ളവേഴ്സ് കുടുംബം; നിങ്ങൾക്കും ഒപ്പം ചേരാം….
കൂട്ടുകാരന്റെ ചതിയില്‍പെട്ട് കടക്കെണിയിലായ പിതാവ്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഒരു വീട്. ഫ്ളവേഴ്സ് ടോപ് സിംഗറിലെ മത്സരാര്‍ഥിയായ ആര്യയുടെ ജീവിതത്തിന്റെ ചെറിയൊരു ചിത്രമാണിത്. ഈയൊരു ബുദ്ധുമുട്ടില്‍ നിന്ന് കരകയറി മികച്ചൊരു ജീവിതം പടുത്തുയര്‍ത്തണമെന്നാണ് ഈ കുഞ്ഞുഗായകന്റെ ആഗ്രഹം. ( Flowers Top singer contestant Arya’s life story )
ചെറുപ്പം മുതല്‍ പാട്ട് പാടുന്നതില്‍ കഴിവ് തെളിയിച്ചവനാണ് ആര്യ. ഓട്ടോറിക്ഷ തൊഴിലാളിയായ പിതാവിന്റെ ചെറിയ വരുമാനം കൊണ്ടാണ് വിട്ടിലെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. അമ്മ ഷീബയും സംഗിതം പഠിച്ചതാണ്.
ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും ആര്യയെ ഉന്നതങ്ങളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഇതിനൊപ്പം വലിയൊരു സാമ്പത്തിക ബാധ്യതിയാണ് കൂടുംബം മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. സഹകരണ ബാങ്കില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടയക്കാനാതെ ജപ്തിയുടെ വക്കിലാണ്. മുതലും പലിശയും അടക്കം 10 ലക്ഷത്തോളം രൂപയാണ് സാമ്പ്ത്തിക ബാധ്യത.
ആര്യയുടെ പിതാവ് ഫിനാന്‍സ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. ഈ സമയത്ത് ഒരു കൂട്ടുകാരന്റെ ചതിയില്‍പെടുകയും വാഹനങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഒരു കേസില്‍ ഉള്പെടുകയുമായിരുന്നു. ഇതിനായി വലിയൊരു തുക ആവശ്യമായ വന്നതോടെയാണ് സഹകരണ ബാങ്കില്‍ നിന്ന നാല ലക്ഷം രൂപ് ലോണെടുത്തത്. ഇതിന്റെ പലിശ തിരിച്ചടയക്കുന്നതിനായി വീണ്ടും കടം വാങ്ങിയതോടെയാണ് കുടുംബം കടക്കെണിയില്‍ അകപ്പെട്ടത്.
അതോടൊപ്പം ആര്യയും കുടുംബവും താമസിക്കുന്ന വീടും തകര്‍ച്ചയുടെ വക്കിലാണ്. ഓട്ടോ ഓടിച്ച് കിട്ടുന്ന ചെറിയ വരുമാനത്തില്‍ മുന്നോട്ടുപോകുന്ന ഇവര്‍ക്ക് നവീകരണപ്രവര്‍ത്തനങ്ങള്‍ അടക്കം നടത്താനുള്ള പ്രാപ്്തിയില്ല. നല്ല മനസിന് ഉടമയായ ആളുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് കുഞ്ഞുഗായകന്റെ കുടുംബം.
ആര്യയോട് സ്നേഹമുള്ളവര് തീര്‍ച്ചയായിട്ടും നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയാണ്. സന്മനസുള്ളവരുടെ സഹായത്തിലാണ് ആര്യയെന്ന കൊച്ചുഗായകന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ. കടക്കെണിയില്പ്പെട്ടുപോയ ജീവിതം തിരിച്ചുപിടിക്കാന്‍ കുഞ്ഞുഗായകന് ആര്യയ്ക്കും കുടുംബത്തുനം കഴിയട്ടയെന്ന് ആശംസിക്കുന്നു.
Story highlights: Flowers Top singer contestant Arya’s life story