ആരോഗ്യമുള്ള തലമുടിയ്ക്ക് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്

November 28, 2023

തലമുടി അഴകോടെ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ തിരക്കേറിയ ജീവിതത്തില്‍ പലര്‍ക്കും തമുടിക്ക് വേണ്ടത്ര കരുതല്‍ നല്‍കാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. തലമുടി ആരോഗ്യമുള്ളതാക്കാന്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിലൊന്നാണ് ഭക്ഷണം. ചില ഭക്ഷണ സാധനങ്ങള്‍ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. തലമുടിക്ക് കൂടുതല്‍ കരുതല്‍ നല്‍കണമമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാം.(Foods That Could Cause Hair Loss)

അതിലൊന്നാണ് പഞ്ചസാര. പഞ്ചസാരയുടെ അമിതമായ ഉപയോഗം തലമുടിക്ക് ദോഷം ചെയ്യുക മാത്രമല്ല മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. പഞ്ചസാര അമിതമായി കഴിക്കുന്നവരുടെ തലമുടി കൂടുതലായി കൊഴിയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മധുരം പരിമിതപ്പെടുത്തുന്നത് ആരോഗ്യകരമാണ്.

ജങ്ക് ഫുഡ് കൂടുതലായി കഴിക്കുന്നതും തലമുടിക്ക് ഗുണകരമല്ല. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ അധികം ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ കാര്‍ബോ ഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് തലമുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. കാര്‍ബോ ഹൈഡ്രേറ്റ് ധാരാളമടങ്ങിയ കൃത്രിമ മധുര പാനിയങ്ങളും മുടിക്ക് നല്ലതല്ല. ഇവയുടെ ഉപയോഗവും പരമാവധി കുറയ്ക്കുന്നതാണ് തലമുടിയുടെ ആരോഗ്യത്തിന് നല്ലത്.

Read also: കാതലുള്ള ബന്ധങ്ങളുടെ, തിരിച്ചറിവുകളുടെ ‘കാതൽ- ദി കോർ’

അതേസമയം തലമുടിക്ക് കൂടുതല്‍ കരുത്ത് പകരുന്ന ധാരാളം ഭക്ഷണ സാധനങ്ങളുണ്ട്. പ്രോട്ടീന്‍ അടങ്ങിയ മുട്ട തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ തന്നെ ദിവസവും ഒരു നെല്ലിക്ക വീതം കഴിയ്ക്കുന്നതും മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഇലക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയ്ക്ക് നല്ലതാണ്.

Story highlights- Foods That Could Cause Hair Loss