ഹെലികോപ്റ്ററുകളെ ആകർഷിക്കാൻ ശേഷിയുള്ള ഭീമൻ ഗർത്തം: ഉള്ളിൽ നിറയെ വിലപ്പെട്ട വജ്രങ്ങൾ

November 24, 2023

മുകളിലൂടെ പോകുന്ന എത്ര വലിയ വസ്തുവിനെയും ആകർഷിക്കാൻ കഴിവുള്ള ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ഖനന കുഴികളിൽ ഒന്നാണ് മിർ മൈൻ. റഷ്യയിൽ കിഴക്കൻ സൈബീരിയയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഡയമണ്ട് സിറ്റി എന്നാണ് അറിയപ്പെടുന്നത്.

1955 ജൂൺ 13 ന് സോവിയറ്റ് ജിയോളജിസ്റ്റുകൾ ഡയമണ്ട് സമ്പന്നമായ നിക്ഷേപം ഇവിടെ കണ്ടെത്തുകയായിരുന്നു. 1722 അടിയിലധികം ആഴവും ഒരു മൈലോളം വ്യാസവുമുള്ള ഇത് ലോകത്തിലെ നാലാമത്തെ ആഴമേറിയ ഖനിയാണ്. 1957 ൽ ആരംഭിച്ച വജ്രങ്ങൾക്കായുള്ള ഭൂഗർഭ ഖനനം 2009 വരെ തുടർന്നിരുന്നു. ഇപ്പോൾ ഇതിനുള്ളിലേക്ക് സ്ഥാപിച്ച ടണലുകൾ വഴിയാണ് ഖനനം നടക്കുന്നത്. ഇന്ന് 10 ബില്യൺ പൗണ്ട് വിലമതിക്കുന്ന വജ്രങ്ങൾ പ്രതിവർഷം ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. 1960കളിൽ 10,000,000 കാരറ്റ് വജ്രമാണ് ഇവിടെ നിന്നും ഖനനം ചെയ്തെടുത്തിരുന്നത്.

ഈ കുഴിക്ക് ആകാശത്ത് നിന്ന് ഹെലികോപ്റ്ററുകൾ വലിച്ചെടുക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു. എന്നാൽ ഇന്നുവരെ, ഇത്തരത്തിലുള്ള അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല.ഖനിക്കുള്ളിൽ രൂപപ്പെട്ടിരിക്കുന്ന വായു ചുഴിയാണ് ഇത്തരം അപകടങ്ങൾ സംഭവിക്കാൻ ഇടയായാൽ കാരണമാകുക.ചില ഹെലികോപ്റ്ററുകൾ ഈ ആകർഷണത്തിൽ പെട്ടതോടെ ഇതുവഴിയുള്ള വ്യോമപാത നിർത്തലാക്കുകയായിരുന്നു.

Read also: 97-ാം വയസിൽ പാരാമോട്ടറിംഗ് പഠിക്കുന്ന മുത്തശ്ശി- പ്രചോദനം പകരുന്ന കാഴ്ച

സോവിയറ്റ് യൂണിയന് സാമ്പത്തികമായി ഉന്നതിയുണ്ടാക്കാൻ സഹായിച്ച ഒന്നായിരുന്നു മിർ ഖനി. ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട ഓപ്പൺ കാസ്റ്റ് കുഴി ഭാവിയിലെ ഒരു നഗരത്തിലേക്ക് പുനർ‌ വികസിപ്പിക്കാനും പദ്ധതികളുണ്ട്.

Story highlights- Giant Diamond Mine in Eastern Siberia