97-ാം വയസിൽ പാരാമോട്ടറിംഗ് പഠിക്കുന്ന മുത്തശ്ശി- പ്രചോദനം പകരുന്ന കാഴ്ച

November 24, 2023

വാർദ്ധക്യം പലർക്കും പല രോഗങ്ങളും സന്ധി വേദനകളും കൊണ്ട് നിറം മങ്ങിയതാണ്. എന്നാൽ അത്തരം കാര്യങ്ങൾ ഒരാളെയും അവർ ആഗ്രഹിക്കുന്ന വിനോദങ്ങളിൽ നിന്നും അകറ്റിനിർത്തുന്നില്ല. അതിനാൽ തന്നെ പ്രായം മറന്ന് ജീവിതം ആഘോഷിക്കുന്നവർ എപ്പോഴും കൈയടി നേടാറുണ്ട്. ഇപ്പോഴിതാ, തന്റെ 97-ാം വയസിൽ പാരാമോട്ടറിംഗ് പഠിക്കുന്ന ഒരു മുത്തശ്ശി ശ്രദ്ധനേടുകയാണ്.

ഹീറോ എന്ന വിശേഷണത്തോടെ ആനന്ദ് മഹീന്ദ്രയാണ് വിഡിയോ പങ്കുവെച്ചത്. ദൃശ്യങ്ങളിൽ, പ്രായമായ സ്ത്രീ ഒരു ഇൻസ്ട്രക്ടറുടെ സഹായത്തോടെ ആകാശത്തിലൂടെ ഉയരുന്നത് കാണാം. ഇത്രയും പ്രായമായിട്ടും ഇത്തരമൊരു കായിക വിനോദത്തിൽ പങ്കെടുക്കുന്നതിൽ മുത്തശ്ശി അപാരമായ ധൈര്യവും ഉത്സാഹവും പ്രകടിപ്പിച്ചു. ഇതിലൂടെ ആനന്ദ് മഹീന്ദ്ര തന്റെ പ്രശംസ പ്രകടിപ്പിച്ചു. ‘ഇനി പറക്കാൻ ഒരിക്കലും വൈകില്ല. ഇവരാണ് എന്റെ ഇന്നത്തെ ഹീറോ- ആനന്ദ് മഹീന്ദ്ര കുറിക്കുന്നു.

55 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് ആദ്യം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഫ്ലയിംഗ് റിനോ പാരാമോട്ടറിംഗ് എന്ന സംഘടനയാണ്.. അവർ വിഡിയോ പങ്കിട്ടപ്പോൾ, ’97 വയസ്സുള്ള ധൈര്യവും 20-ലധികം വർഷത്തെ പരിചയവും: 97-ാം വയസ്സിൽ പറക്കാനും പറക്കാനും ശ്രമിച്ച മുത്തശ്ശിയുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുന്ന ഫ്ലയിംഗ് റിനോ പാരാമോട്ടറിംഗ് എന്ന അടിക്കുറിപ്പോടെ അവർ ആ സ്ത്രീയുടെ ധൈര്യം ആഘോഷിച്ചു. എല്ലായ്പ്പോഴും എന്നപോലെ സുരക്ഷിതവും സന്തോഷകരവുമാക്കി’ എന്നാണ് കുറിക്കുന്നത്.

Read also: എയര്‍പോര്‍ട്ടില്‍ അനാഥമായി പുസ്തകം; 1000 മൈല്‍ അകലെയുള്ള ലൈബ്രറിയിലേക്ക് അയച്ചുകൊടുത്ത് പൈലറ്റ്

80 വയസ്സുള്ള സ്ത്രീ നിർഭയമായി പാരാഗ്ലൈഡുചെയ്യുന്ന വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. സാരി ഉടുത്താണ് ആ വയോധിക സാഹസിക വിനോദത്തിൽ പങ്കെടുത്തത്. കൊച്ചു മകളുടെ വിവാഹത്തിന് എത്താനായി ആദ്യമായി ഒരു മുത്തശ്ശി വിമാനയാത്ര നടത്തുന്ന വിഡിയോ ശ്രദ്ധനേടിയിരുന്നു. വിമാനയാത്രയ്ക്കായി മുത്തശ്ശി വീട്ടിൽ നിന്നിറങ്ങുന്നതും എയർപോർട്ടിലേക്ക് പോകുന്നതും പിന്നീട് വിമാനത്തിൽ ഇരിക്കുന്നതുമാണ് വിഡിയോയിലുള്ളത്. 

Story highlights- 97-year-old woman learning paramotoring