ഇനി കരയാനും കൂട്ടുണ്ട്; ജപ്പാനിൽ കണ്ണുനീർ തുടയ്ക്കാൻ വാടകയ്ക്ക് ആളെ കിട്ടും!
ജോലിയിൽ സമ്മർദ്ദം അനുഭവപ്പെടുക സാധാരണമാണ്. പലപ്പോഴും ഓഫീസിലെ വാഷ്റൂമുകളിൽ കയറി നിശബ്ദമായി കരയുന്ന പല സഹപ്രവർത്തകരെയും നമുക്കറിയാം. എന്നാൽ തൊഴിലാളികളുടെ ജോലി സ്ഥലത്തെ സമ്മർദ്ദം ലഘൂകരിക്കാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ് ജപ്പാൻകാർ. (‘Handsome weeping boys’ who weep for employees in Japan)
7,900 യെൻ ചെലവിൽ അതായത് ഏകദേശം 4,400 രൂപയ്ക്ക് ജപ്പാനിലെ ആളുകൾക്ക് കൂടെ കരയാൻ കൂട്ടാളികളെ ലഭിക്കും. “ഹാൻഡ്സം വീപ്പിങ്ങ് ബോയ്സ്” (handsome weeping boys) എന്നാണ് കരയാൻ ഒപ്പമുള്ള ഇവരുടെ വിളിപ്പേര്.
Read also: ആധാര്‍ കാര്‍ഡ് ഇനിയും അപഡേറ്റ് ചെയ്തില്ലേ.? ഡിസംബര്‍ 14 വരെ സൗജന്യമായി പുതുക്കാം
ആകർഷണത ഉള്ളവർ എന്നതിന് പുറമെ, കണ്ണുനീർ തുടയ്ക്കുന്ന ഈ പ്രൊഫഷണലുകൾ ആശ്വാസം നൽകുകയും ജോലിസ്ഥലത്ത് വൈകാരിക ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നത് വഴി വിവിധ സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്നു.
ഹിരോക്കി ടെറായി എന്ന വ്യക്തിയാണ് ‘ഇകെമെസോ ഡാൻഷി’ എന്ന ഈ കൂട്ടായ്മയുടെ കണ്ടുപിടുത്തക്കാരൻ. ദുഃഖിക്കുന്ന സമയങ്ങളിൽ മറ്റൊരാൾ ഒപ്പമിരിക്കുമ്പോൾ ലഭിക്കുന്ന ആശ്വാസം എത്രത്തോളം വലുതാണെന്ന തിരിച്ചറിയലാണ് ഹിരോക്കിയെ ഈ വ്യവസായത്തിലേക്ക് നയിച്ചത്.
റുയി-കാറ്റ്സു അല്ലെങ്കിൽ “കണ്ണുനീർ അന്വേഷിക്കുക” എന്ന തത്വത്തിൽ സ്ഥാപിതമായ ഈ സംരംഭം വൈകാരികമായ നിമിഷങ്ങൾ പ്രകടിപ്പിക്കുന്നതിനെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
Story highlights: ‘Handsome weeping boys’ who weep for employees in Japan