ആധാര്‍ കാര്‍ഡ് ഇനിയും അപഡേറ്റ് ചെയ്തില്ലേ.? ഡിസംബര്‍ 14 വരെ സൗജന്യമായി പുതുക്കാം

November 23, 2023
Update your Aadhaar free within 14th December

നിങ്ങളുടെ പക്കലുള്ള ആധാര്‍ കാര്‍ഡ് ഇതുവരെ അപ്ഡേഷനുകള്‍ക്ക് വിധേയമാക്കിയില്ലേ..? പത്തു വര്‍ഷം മുമ്പ് എടുത്ത ആധാര്‍ കാര്‍ഡുകളെല്ലാം സൗജന്യമായി പുതുക്കുന്നതിനുള്ള സമയം അടുഡത്ത ഡിസംബര്‍ 14-ന് അവസാനിക്കുകയാണ്. ഈ കാലയളവിവില്‍ ഓരോ ഇന്ത്യന്‍ പൗരനും തങ്ങളുടെ പേര്, വിലാസം, ജനനത്തീയതി, ജെൻഡർ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവയില്‍ മാറ്റം വരുത്താനോ തിരുത്താനോ അവസരമുണ്ട്. 2022 ഡിസംബറിലാണ് ഇത്തരത്തില്‍ ജനസംഖ്യ പരമായ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ്് ഐടി മന്ത്രാലയം നിര്‍ദേശിച്ചത്. ( Update your Aadhaar free within 14th December)

ഡാറ്റാബേസിലെ വിവരങ്ങളിലുള്ള കൃത്യത ഉറപ്പാക്കാനാണ് പത്ത് വര്‍ഷം പിന്നിട്ട കാര്‍ഡുകള്‍ പുതുക്കാന്‍ യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ശ്രമം. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പിനെ ചെറുക്കുന്നതിന് ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യാനും സര്‍ക്കാര്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. വിവിധ സേവനങ്ങള്‍ക്കും ഇടപാടുകള്‍ക്കുമായി ആധാര്‍ ഒരു വിശ്വസനീയവും വിശ്വസനീയവുമായ തിരിച്ചറിയല്‍ ഉറവിടമായി തുടരുന്നുവെന്ന് പതിവ് അപ്ഡേറ്റുകള്‍ ഉറപ്പാക്കുന്നു.

പുതുക്കിയില്ലെങ്കില്‍ എന്തു സംഭവിക്കും..? നിലവില്‍ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള 319 പദ്ധതികള്‍ ഉള്‍പ്പടെ 1,100ലധികം സര്‍ക്കാര്‍ പദ്ധതികളും സേവനങ്ങളും ആധാര്‍ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപഭോക്താക്കളുടെ ഔദ്യോഗിക രേഖയായി ആധാര്‍ പരിഗണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള ആധാര്‍ കാര്‍ഡുകളുടെ സ്വീകാര്യതയില്‍ സംശയങ്ങള്‍ക്ക് വകയില്ലെന്നും കൂടുതല്‍ കൃത്യതയ്ക്കായി പരിഷ്‌കരിക്കാന്‍ മാത്രമാണ് അറിയിപ്പെന്നുമായിരുന്നു അറിയിപ്പ്.

Read Also: ഡൽഹിയിലെ ഖാൻ മാർക്കറ്റ്; ലോകത്തിലെ ഏറ്റവും ചെലവേറിയ സ്ട്രീറ്റ് മാർക്കറ്റ് പട്ടികയിൽ

ഓണ്‍ലൈനായി ആധാര്‍ കാര്‍ഡ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം..? മൈ ആധാര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ അല്ലെങ്കില്‍ അടുത്തുള്ള ആധാര്‍ സേവ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ ഉപഭോക്താക്താക്കള്‍ക്ക് ആധാര്‍ പതുക്കാവുന്നതാണ്്. ഇതിന് ഐഡി പ്രൂഫും വിലാസം തെളിയിക്കുന്ന രേഖയും സഹായരേഖയായി കരുതണം. ഇവ അപ്ലോഡ് ചെയ്ത് വേഗത്തില്‍ തന്നെ ആധാര്‍ പുതുക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കാമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആധാർ ഫോട്ടോ മാറ്റാനോ ,വിരലടയാളം, ഐറിസ് പോലുള്ള ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ അത് ഓൺലൈനായി നടത്താനാകില്ല. ഇതിനായി ആധാർ സേവ കേന്ദ്രങ്ങളോ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളോ സന്ദർശിക്കുക. ഇതിന് ഒരു നിശ്ചിത തുക ഫീസായി ഇവിടെ നൽകേണ്ടി വരും..ശേഷം അപ്ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Story Highlights: Update your Aadhaar free within 14th December