തേനും പഞ്ചസാരയും മാത്രം മതി, ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാം..
പെൺകുട്ടികളുടെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ചുണ്ട് വരണ്ടു പൊട്ടുന്നത്. പലപ്പോഴും ഇതിനൊരു പ്രതിവിധി ആർക്കും അറിയില്ല. തൊലി ഉണങ്ങി അടർന്നു പോരുന്നതും ചോര പൊടിയുന്നതുമൊക്കെ ചുണ്ട് പൊട്ടലിന്റെ ഭാഗമാണ്.
എന്നാൽ വീട്ടിൽ തന്നെ വളരെ ലളിതമായി ചുണ്ട് പൊട്ടൽ പ്രതിരോധിക്കാം. തേനും പഞ്ചസാരയും മാത്രം മതി. തേൻ സൗന്ദര്യവുമായി ബന്ധപ്പെട്ട അനേകം പ്രശ്നങ്ങൾക്ക് പ്രതിവിധിയാണ്.മാധുര്യത്തിനും രുചിയുടെ ആഴത്തിനും ലോകമെമ്പാടും പേരുകേട്ടതാണ് തേൻ. ഇത് പല ഭക്ഷണങ്ങളിലും ഉപയോഗിക്കാറുണ്ട്. തേനിന്റെ മണവും നിറവും രുചിയും അത് നിർമ്മിച്ച പൂക്കളുടെ തരം അനുസരിച്ച് വ്യത്യാസപ്പെടുന്നു. തേനിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്, കൂടാതെ പല വീട്ടുവൈദ്യങ്ങളിലും ഇതര ഔഷധ ചികിത്സകളിലും തേനിന് ഒരു പങ്കുണ്ട്.
തേൻ ഗ്ലിസറിനോ, ഒലിവ് ഓയിലോ ആയി മിക്സ് ചെയ്ത് ചുണ്ടിൽ പതിവായി പുരട്ടിയാൽ ചുണ്ട് പൊട്ടൽ നിയന്ത്രിക്കാൻ സാധിക്കും. വാസെലിനിൽ മിക്സ് ചെയ്തും പുരട്ടാം. തേൻ തനിയെയോ ഈ മിശ്രിത രൂപത്തിലോ ചുണ്ടിൽ തേച്ച് മസ്സാജ് ചെയ്യുക. നല്ല ഫലം കിട്ടും.
Read also: അയ്യപ്പ ദർശനം ഏറെയെളുപ്പം; ഇനി മുതൽ ആപ്പ് ലഭ്യം!
പഞ്ചസാര നല്ലൊരു സ്ക്രബ് ആണ്. ഒലിവ് ഓയിലിനൊപ്പം മിക്സ് ചെയ്ത് ചുണ്ട് സ്ക്രബ് ചെയ്താൽ നഷ്ടപെട്ട നിറം പോലും വീണ്ടെടുക്കാം. വേനൽക്കാലത്ത് ഇത്തരം പൊടിക്കൈകൾ ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ ചുണ്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാം.
Story highlights- Honey and sugar to prevent chapped lips