1,43,000 കാർഡുകൾ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കാർഡ്; ലോക റെക്കോർഡ് നേടി ഇന്ത്യയിൽ നിന്നുള്ള 15 വയസുകാരൻ

November 16, 2023

ലോകത്തിലെ ഏറ്റവും വലിയ പ്ലേയിംഗ് കാർഡ് ഘടനയ്ക്കുള്ള ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള 15 വയസ്സുക്കാരൻ. അർണവ് ദാഗ 1,43,000 പ്ലേയിംഗ് കാർഡുകൾ ഉപയോഗിച്ച് തന്റെ ജന്മനാടായ കൊൽക്കത്തയിൽ നിന്നുള്ള നാല് ഐക്കണിക് കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഘടനയാണ് നിർമ്മിച്ചത്. അദ്ദേഹത്തിന്റെ ഘടനയ്ക്ക് 12.21 മീറ്റർ നീളവും 3.47 മീറ്റർ ഉയരവും 5.08 മീറ്റർ വീതിയും ഉണ്ട്. (Indian teen builds world’s largest card structure with 143000 cards)

ഗിന്നസ് വേൾഡ് റെക്കോർഡ്സ് (GWR) പ്രകാരം, ദാഗ 41 ദിവസം ചെലവഴിച്ചാണ് റൈറ്റേഴ്‌സ് ബിൽഡിംഗ്, ഷഹീദ് മിനാർ, സാൾട്ട് ലേക്ക് സ്റ്റേഡിയം, സെന്റ് പോൾസ് കത്തീഡ്രൽ എന്നി കെട്ടിടങ്ങളുടെ ഘടന പണിതത്. ഘടന നിർമ്മിക്കുന്നതിന് കാർഡുകൾ അടുക്കി വയ്ക്കാൻ തുടങ്ങുന്നതിനുമുമ്പ് ദാഗ അവയുടെ വാസ്തുവിദ്യ സൂക്ഷ്മമായി പഠിക്കാനും അവയുടെ അളവുകൾ പരിശോധിക്കാനും നാല് സൈറ്റുകളും സന്ദർശിച്ചു.


Read also: ശേഷം സ്‌ക്രീനിൽ; ഇലോൺ മസ്‌കിന്റെ ജീവചരിത്രം സിനിമയാകുന്നു!

“ഇത് നേട്ടം തീർച്ചയായും വളരെ വലുതാണ്. 2020-ൽ കണ്ട എന്റെ സ്വപ്നം ഞാൻ ജീവിക്കുന്നതുപോലെ തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം യാത്ര തുടങ്ങിയിരിക്കുന്നു.” എന്നാണ് ലോക റെക്കോർഡ് നേടിയ ശേഷം ദാഗ GWR-നോട് പറഞ്ഞത്. നേരത്തെ അമേരിക്കയിൽ നിന്നുള്ള ബ്രയാൻ ബെർഗിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. 10.39 മീറ്റർ നീളവും 2.88 മീറ്റർ ഉയരവും 3.54 മീറ്റർ വീതിയുമുള്ള മൂന്ന് മക്കാവോ ഹോട്ടലുകളുടെ ഒരു പകർപ്പായിരുന്നു അദ്ദേഹം നിർമ്മിച്ചത്.

ഗിന്നസ് വേൾഡ് റെക്കോർഡ്സും അർണവ് ദാഗയുടെ നിർമ്മാണത്തിന്റെ ടൈംലാപ്സ് വീഡിയോ പങ്കുവെച്ചു. “ഏറ്റവും വലിയ പ്ലേയിംഗ് കാർഡ് ഘടന നിർമ്മിക്കുന്നു,” റെക്കോർഡ് കീപ്പിംഗ് ഓർഗനൈസേഷൻ YouTube-ൽ പങ്കിട്ട വീഡിയോയുടെ തലക്കെട്ടായി എഴുതി.

Story highlights: Indian teen builds world’s largest card structure with 1,43,000 cards