ഇന്ത്യയില്‍ നിന്ന് കുഴിച്ചുപോയാല്‍ അമേരിക്ക എത്തുമോ? കുട്ടിക്കാലത്തെ ചോദ്യത്തിന് ഉത്തരം ഭൂപടം പറയും..
ഗോപേട്ടാ.. ഭൂമി കുഴിച്ചാല്‍ എന്താ കിട്ടാ..? വെള്ളം പിന്നേം കുഴിച്ചാലോ..? പാറ, പിന്നേം കുഴിച്ചാലോ…? കല്‍ക്കരി, പിന്നിടൊരു ചോദ്യമുണ്ട്.. ഇന്ത്യയില്‍ നിന്ന് കുഴിച്ചുപോയാല്‍ അമേരിക്ക എത്തുമോ..? കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയില്‍ വെട്ടുകിളി പ്രകാശും ജയറാമും മത്സരിച്ച് അഭിനയിച്ച ഈ രംഗം മലയാളികളാരും മറക്കാനിടയില്ല.. നമ്മെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈയൊരു ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുകയാണ്. ( Interactive map dig through earth antipodes )
ഡിജിറ്റല്‍ സാങ്കേതികവിദ്യ ഇത്രയും പുരോഗതി കൈവരിച്ച ഈ കാലഘട്ടത്തില്‍ ഭൂമി കുഴിച്ചുപോയാല്‍ എവിടെ എത്തുമെന്ന് അറിയാന്‍ സാധ്യമായിരിക്കുകയാണ്. യൂണിലാന്ഡ് ( Unilad ) എന്ന ബ്രിട്ടീഷ് കമ്പനിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, antipodesmap.com എന്ന ഇന്ററാക്ടീവ് ഭൂപടമാണ് കുട്ടിക്കാലത്തെ നമ്മുടെയൊക്കെ ഈ സംശയം വ്യക്തമാക്കിയിരിക്കുന്നത്. ഭൂമി ഗോളാകൃതിയിലായതിനാല് ഒരു പ്രത്യേക സ്ഥലത്തുനിന്നും കുഴിക്കാന്‍ ആരംഭിച്ചാല്‍ വ്യത്യസ്തമായ ഒരു സ്ഥലത്തായിരിക്കും എത്തിച്ചേരുക എന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുക.
സാധാരണയായി ഇന്ത്യയില്‍ നിന്ന് കുഴുച്ചുപോയാല് അമേരിക്കയിലെത്തുമെന്നാണ് പൊതുവായ ധാരണ നിലനില്‍ക്കുന്നത്. അമേരിക്കയില്‍ നിന്നാണെങ്കിലും ചൈനയിലും, യുകെയില്‍ നിന്നാണെങ്കില്‍ ഓസ്ട്രേലിയയിലും, ഓസ്ട്രേലിയയില്‍ നിന്ന് കുഴിച്ചാല്‍ യൂറോപ്പിലും എത്തുമെന്നാണ് ആന്റിപോഡ്സ്മാപ്പ്.കോം എന്ന ഇന്ററാക്ടീവ് ഭൂപടം പറയുന്നത്.
Read Also: എത്ര വേണമെങ്കിലും ചോദിക്കാം; ചാറ്റ് ജിപിടിയോട് “അധികം” ചോദിക്കുന്ന പുതിയ ട്രെൻഡ്!
ഈ ഭൂപടം ഉപയോഗിച്ച് എങ്ങനെ ഭൂമിയുടെ മറുപുറം മനസിലാക്കാം. രണ്ട് ഭാഗമായിട്ടാണ് ഈ ഭൂപടം കാണപ്പെടുക. ഈ മാപ്പ് ഉപയോഗിച്ച് ലോകത്തിലെ ഏത് സ്ഥലവും തെരഞ്ഞെടുക്കാനും കുഴിച്ചുപോകാനുള്ള വഴിയും കണ്ടെത്താനാകും. ഇടത് ഭാഗത്ത് നമുക്ക് കുഴിക്കേണ്ട സ്ഥലം തെരഞ്ഞെടുത്ത് സെര്‍ച്ച് ചെയ്യുന്നതിലൂടെ വലതുഭാഗത്തെ മാപ്പില്‍ എത്തിച്ചേരുന്ന സ്ഥലം തെളിഞ്ഞുവരുന്നത് കാണാം. ഇത്തരത്തില്‍ നിന്ന് ഇന്ത്യയില്‍ നിന്ന് കുഴിച്ചുപോയാല്‍ തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിന് സമീപത്തെ സമുദ്രങ്ങളിലാണ് എത്തിച്ചേരുകയെന്നാണ് ഈ ഭൂപടം കാണിക്കുന്നത്.
എന്നാല്‍ ഈ മാപ്പ് നല്കുന്ന വിവരം അനുസരിച്ച് നമ്മുടെ വീട്ടുമുറ്റത്തിറങ്ങി കുഴിച്ചാല്‍ അമേരിക്കയിലെത്തുമെന്ന് കരുതിയാല്‍ അത് നടക്കില്ല. ഇന്ററാക്ടീവ് ഭൂപടം കാണിച്ചുതരുന്ന വഴിയിലൂടെ മനസ് കൊണ്ട് മാത്രമെ സഞ്ചരിക്കാന്‍ കഴിയൂ. ഇഷ്ടമുള്ള രാജ്യമോ നഗരമോ സെര്‍ച്ച് ചെയ്ത് ഭുമിയുടെ മറുപുറം കണ്ടെത്താന്‍ ഉപരിക്കും.
Story highlights: Interactive map dig through earth antipodes