എത്ര വേണമെങ്കിലും ചോദിക്കാം; ചാറ്റ് ജിപിടിയോട് “അധികം” ചോദിക്കുന്ന പുതിയ ട്രെൻഡ്!

November 28, 2023

2023 ലെ ഏറ്റവും പ്രചാരത്തിലുള്ള സാങ്കേതിക വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നത്. ഇത് കലാകാരന്മാരെ സർഗ്ഗാത്മകതയുടെ അതിരുകൾ ഭേദിക്കാനും അവരുടെ ഭാവനയ്ക്ക് അനന്തമായ സാധ്യതകൾ അതിവേഗം നൽകാനും അനുവദിക്കുന്നു. (ChatGPT’s ‘Make it More’ trend hits big online )

വിവിധ തരത്തിലുള്ള ടാസ്കുകൾ ചെയ്ത് ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തുന്നതിൽ ചാറ്റ്ബോട്ട് ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. അസൈൻമെന്റുകൾ പൂർത്തിയാക്കാൻ സഹായിക്കുന്നത് മുതൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ ഇമേജുകൾ മാറ്റുന്നത് വരെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഉപഭോക്തൃ ആപ്ലിക്കേഷനായി മാറിയിരിക്കുന്നു ചാറ്റ് ജിപിടി. അതിനുള്ള തെളിവാണ് ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്ന AI നിർമ്മിത ചിത്രങ്ങൾ.

‘Make it more’ (അധികമാക്കുക) എന്ന ട്രെൻഡാണ് ഇപ്പോൾ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒരു പ്രത്യേക ചിത്രം ക്രിയേറ്റ് ചെയ്യാൻ ഉപഭോക്താവ് ചാറ്റ് ജിപിടി-യോട് ആവശ്യപ്പെടുന്നു. തുടർന്ന് ഫോളോ-അപ്പ് റിക്വസ്റ്റുകൾ വഴി ചിത്രത്തിനെ അധികമാക്കാനുള്ള കമാൻഡ് നൽകുന്നു.

ഉദാഹരണത്തിന്, താഴെയുള്ള പോസ്റ്റിൽ കാണുന്നത് പോലെ, ആദ്യമായി എരിവുള്ള രാമെൻ നൂഡിൽസിന്റെ ചിത്രത്തിനുള്ള കമാൻഡ് ചാറ്റ് ജിപിടി-ക്ക് കൊടുക്കുന്നു. തുടർന്നുള്ള ഓരോ കമാൻഡുകളിലും അധികം എരിവ് കൂടിയ രാമെൻ എന്ന റിക്വസ്റ്റ് കൊടുക്കുന്നതു വഴി ഓരോ തവണയും ജനറേറ്റ് ചെയ്യപ്പെടുന്ന ചിത്രം അത്യധികം എരിവുള്ള രാമെന്റേതാകും.

Read also: ആഡ് ബ്ലോക്കറുകളെ വിലക്കി യൂട്യൂബ്; പരസ്യമില്ലാതെ കാണാന്‍ ഇനി സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ബന്ധം

മറ്റൊരു ശ്രദ്ധേയമായ ഉദാഹരണമാണ് അടുത്ത ഇൻസ്റ്റാഗ്രാം പോസ്റ്റ്. ChatGPTricks പങ്കിട്ട ഒരു പോസ്റ്റിൽ, ഒരു ഓമനത്തമുള്ള മുയലിനെ ദൃശ്യവത്കരിക്കാൻ ഉപഭോക്താവ് AI-യോട് ആവശ്യപ്പെട്ടുന്നു. തുടർന്ന്, AI ചാറ്റ്ബോട്ടിനോട് മുയലിനെ കൂടുതൽ സന്തോഷകരമാക്കാൻ നിർദ്ദേശിച്ചുകൊണ്ടിരിക്കുന്നു. ഇത് തുടർച്ചയായി 8-9 തവണ അദ്ദേഹം ആവർത്തിച്ചു. ഒടുവിൽ ‘എല്ലാ ജീവജാലങ്ങളെയും ആശയങ്ങളെയും മറികടക്കുന്ന, സന്തോഷത്തിന്റെ ആത്യന്തിക രൂപം ഉൾക്കൊള്ളുന്ന’ ഒരു മുയലിനെ AI ചാറ്റ്ബോട്ട് സൃഷ്ഠിച്ചു.

ഏറെ അത്ഭുതത്തോടെയും കൗതുകത്തോടെയുമാണ് ആളുകൾ ഈ ട്രെൻഡിനെ വരവേൽക്കുന്നത്.

Story highlights: ChatGPT’s ‘Make it More’ trend hits big online