‘കാതൽ’- ശ്രദ്ധനേടി മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ചുള്ള ചിത്രങ്ങൾ

November 21, 2023

മമ്മൂട്ടിയും ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സംവിധായകൻ ജിയോ ബേബിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘കാതൽ – ദി കോർ’. സിനിമ റിലീസിന് തയാറെടുക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്. അടുത്തിടെ, ട്രെയ്‌ലർ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ചുള്ള ചിത്രങ്ങൾ ശ്രദ്ധേയമാകുകയാണ്.

നിറചിരിയോടെ ഇരിക്കുന്ന മമ്മൂട്ടിയും ജ്യോതികയുമാണ് ചിത്രങ്ങളിൽ ഉള്ളത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുന്നതിനിടയിൽ പകർത്തിയ ചിരി ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

അതേസമയം, ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന റിയലിസ്റ്റിക് ഡ്രാമ ചിത്രത്തിലൂടെ സംവിധായകൻ തന്റെ കഴിവ് തെളിയിച്ചതിനാൽ ‘കാതൽ – ദി കോർ’ പ്രേക്ഷകർക്കിടയിൽ ഉയർന്ന പ്രതീക്ഷയിലാണ്. മമ്മൂട്ടി, തമിഴ് താരം ജ്യോതിക എന്നിവരിൽ നിന്ന് വ്യത്യസ്തവും ശക്തവുമായ പ്രകടനം ചിത്രം പുറത്തെടുക്കുമെന്ന് പ്രേക്ഷകരും പ്രതീക്ഷിക്കുന്നു.

Read also: മുംബൈ ലോക്കലിനുള്ളിൽ പഞ്ചനക്ഷത്ര റെസ്റ്റോറന്റ് തുറന്ന് യുവാക്കൾ!

സംവിധായകൻ ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ ദ കോർ’ തിരക്കഥ രചിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഫ്രാൻസിസ് ലൂയിസ് ആണ്. മാത്യൂസ് പുളിക്കൻ സംഗീതസംവിധാനവും കലാവിഭാഗം ഷാജി നടുവിൽ നിർവഹിക്കുന്നു.

Story highlights- jyothika and mammootty photos