ഇന്ത്യയിലെ 7 ഭാഷകളിൽ ആയി കേരള പിറവി ആശംസകൾ നേർന്ന് വിദ്യാർത്ഥികൾ; ഹൃദയത്തോട് ചേർത്ത് കേരളക്കര

November 1, 2023
Kerala Piravi Special video

ഇന്നാണ് കേരളപ്പിറവി ദിനം. ലോകമെങ്ങുമുള്ള മലയാളികൾ മലയാള നാടിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ കേരളത്തിന്റെ 67 -ാം പിറന്നാള്‍. 1956 നവംബര്‍ 1 -നാണ് കേരള സംസ്ഥാനം ഔദ്യോഗികമായി പിറവിയെടുത്തത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ കേരളപ്പിറവി ആശംസകൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്ന ഒരു വീഡിയോയുണ്ട്. ( Kerala Piravi Special video )

ഇന്ത്യയിലെ 7 ഭാഷകളിൽ ആയി കേരള പിറവി ആശംസകൾ നേരുന്ന വിദ്യാർത്ഥികളുടെ വീഡിയോ. ഏറെ ഹൃദ്യമായ ഈ ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. കാണുമ്പോൾ ഏറെ കുളിർമയും സന്തോഷവും നിറയ്ക്കുന്നതാണ് വീഡിയോ. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിൽ എത്തി ഇവിടുത്തെ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളാണ് വീഡിയോയിൽ കേരളപ്പിറവി ആശംസകൾ നേരുന്നതാണ് വീഡിയോ.

ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 – ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനും ആധാരം.

Read More: സ്വന്തം വീടിന്റെ വാതിലിന് പിങ്ക് നിറമടിച്ചു; പിന്നാലെ പിഴയടക്കേണ്ടി വന്നത് 19 ലക്ഷം രൂപ!

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവി ദിനമായി ആഘോഷിക്കപ്പെടുന്നു.

Story highlights: Kerala Piravi Special video