കേരളപ്പിറവി ദിനം മലയാളികൾക്ക് ഇരട്ടിമധുരം; ‘സാഹിത്യ നഗര പദവി’ നേടി കോഴിക്കോട്!

November 1, 2023

കേരള സാഹിത്യ ഫെസ്റ്റിവലിനും നിരവധി ബുക്ക് ഫെസ്റ്റിവലുകൾക്കും വേദിയാകുന്ന കോഴിക്കോടിന് ‘സിറ്റി ഓഫ് ലിറ്ററേച്ചർ’ അഥവാ ‘സാഹിത്യ നഗരം’ പദവി നൽകി യുനെസ്കോ. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി മാറി കോഴിക്കോട്. കേരളപ്പിറവി ദിനമായ ഇന്ന് മലയാളികൾക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഇത്. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ് ആണ് സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യം നഗരം. (Kozhikode becomes the first City of Literature in India)

ലോക നഗര ദിനത്തിൽ യുനെസ്കോ പുറത്തു വിട്ട ക്രിയേറ്റീവ് നഗരങ്ങളുടെ പട്ടികയിൽ കോഴിക്കോടിനു പുറമെ മറ്റ് 54 നഗരങ്ങൾ ഇടം പിടിച്ചു. മധ്യപ്രദേശിലെ ഗ്വാളിയാറിനു ‘സംഗീത നഗരം’ എന്ന പേരും സ്വന്തമായി.

Read also: ഗർബ കളിക്കിടെ ഹൃദയാഘാതമരണങ്ങൾ; സംഭവിച്ചതെങ്ങനെ, കാരണങ്ങൾ അറിയാം!

കോഴിക്കോടിന്റെ തനതായ സാഹിത്യ പാരമ്പര്യവും പൈതൃകവുമാന് ഈ നേട്ടത്തിലേക്ക് നഗരത്തെ എത്തിച്ചത്. നിരവധി പുസ്‌തകോത്സവങ്ങളും സാഹിത്യ മേളകളും നടക്കുന്ന കോഴിക്കോട്, കേരള സാഹിത്യോത്സാവത്തിന്റെ സ്ഥിരം വേദി കൂടിയാണ്. കോഴിക്കോട് കോർപറേഷന്റെ 61-ാം ജന്മദിനം കൂടിയായ ഇന്ന് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത് ഇരട്ടിമധുരം പോലെയെന്ന് കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ് പറയുന്നു.

Story highlights: Kozhikode becomes the first City of Literature in India