‘മഹാറാണി’യിലെ പുതിയ ഗാനമെത്തി; നവംബർ 24ന് റിലീസ്

November 23, 2023
Maharani movie Ka Ka Ka Ka Video Song out

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘മഹാറാണി’യിലെ ‘കാ കാ കാ’ എന്ന ഗാനം പുറത്തിറങ്ങി. അന്‍വര്‍ അലി വരികള്‍ ഒരുക്കിയ ഗാനത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കപീല്‍ കപിലനാണ് ഗാനം ആലപിച്ചത്. നവംബര്‍ 24-ന് ചിത്രം തീയേറ്ററുകളിലെത്തും. ( Maharani movie new Video Song out )

‘ഇഷ്‌ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് രതീഷ് രവി തിരക്കഥ രചിച്ച ഈ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിക്കുന്നത്. എന്‍ എം ബാദുഷയാണ് സഹനിര്‍മ്മാതാവ്. എസ് ലോകനാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ചിത്രസംയോജനം: നൗഫല്‍ അബ്ദല്ല, ഗാനരചന: രാജീവ് ആലുങ്കല്‍, അന്‍വര്‍ അലി, പശ്ചാത്തലസംഗീതം: ഗോപി സുന്ദര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സില്‍ക്കി സുജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍: ഹിരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍, മനോജ് പന്തായില്‍,

ക്രിയേറ്റീവ് കണ്‍ട്രോളര്‍: ബൈജു ഭാര്‍ഗവന്‍, ഷിഫാസ് അഷറഫ്, അസോസിയേറ്റ് ഡയറക്ടര്‍: സജു പൊറ്റയില്‍ക്കട, കലാ സംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, സ്റ്റില്‍സ്: അജി മസ്‌കറ്റ്, ശബ്ദലേഖനം: എം.ആര്‍. രാജാകൃഷ്ണന്‍, സംഘട്ടനം: മാഫിയ ശശി, പി.സി. സ്റ്റണ്ട്‌സ്, നൃത്തം: ദിനേശ് മാസ്റ്റര്‍, പിആര്‍ഒ: ആതിരദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: സിനിമ പ്രാന്തന്‍.

Story highlights: Maharani movie new Video Song out