‘ഇങ്ങോട്ട് നോക്കെൻ്റെ ഉണ്ണിയേ, ഇത് ഞാനാ റോസാപ്പൂ’- ചിത്രം പങ്കുവെച്ച് മീനൂട്ടി

November 21, 2023

മലയാളികളുടെ പ്രിയങ്കരിയാണ് മീനാക്ഷി. അഭിനേത്രി എന്നതിലുപരി അവതാരകയായാണ് മീനാക്ഷി ശ്രദ്ധനേടിയിട്ടുള്ളത്. സ്വന്തം വീട്ടിലെ കുട്ടി എന്ന നിലയിലാണ് മലയാളികൾ ഈ മിടുക്കിയെ ഏറ്റെടുത്തിട്ടുള്ളത്. മീനൂട്ടിയുടെ പത്താം ക്ലാസ് വിജയവും മലയാളികൾ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥിനിയായ മീനാക്ഷി ടോപ് സിംഗർ മൂന്നാം സീസണിലും അവതാരകയായി എത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ മീനാക്ഷി, ക്യാപ്ഷനുകളിലൂടെയും ശ്രദ്ധനേടാറുണ്ട്. പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം ഒരു രസകരമായ കുറിപ്പ് പങ്കുവയ്ക്കാറുണ്ട് ഈ മിടുക്കി. (meenakshi anoop shares her latest photo)

ഇപ്പോഴിതാ, ഒരു റോസാപ്പൂ ചേലിലുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഈ മിടുക്കി. ഒപ്പം പതിവ് പോലെ രസകരമായ ഒരു ക്യാപ്ഷനും ഉണ്ട്. ‘ഇങ്ങോട്ട് നോക്കെൻ്റെ ഉണ്ണിയേ, ഇത് ഞാനാ റോസാപ്പൂ’- ചിത്രം പങ്കുവെച്ച് മീനൂട്ടി കുറിക്കുന്നു. അതേസമയം, സിനിമകളിൽ എന്നതിനേക്കാൾ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ അവതാരക എന്ന നിലയിലാണ് മീനാക്ഷി ശ്രദ്ധേയയായിരിക്കുന്നത്. 

പത്താം ക്ലാസ്സിൽ മികവാർന്ന വിജയം നേടിയിരുന്നു ഈ മിടുക്കി. എല്ലാ വിഷയങ്ങൾക്ക് എ പ്ലസ് നേടിയാണ് മീനാക്ഷി വിജയം കൈവരിച്ചിരിക്കുന്നത്. ആശംസ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് രംഗത്ത് എത്തിയ മീനാക്ഷി കുറിച്ച വാക്കുകളും ശ്രദ്ധനേടിയിരുന്നു. ‘ഒരുപാട് സന്തോഷം അതിലേറെ നന്ദി..പഞ്ഞീടെയും ഇരുമ്പിന്റെയും കാര്യം കണക്കിൽ ചോദിക്കാതിരുന്നതെന്റെ ഭാഗ്യം’- എന്നാണ് മീനാക്ഷി കുറിക്കുന്നത്.

Read also: മുംബൈ ലോക്കലിനുള്ളിൽ പഞ്ചനക്ഷത്ര റെസ്റ്റോറന്റ് തുറന്ന് യുവാക്കൾ!

 കിടങ്ങൂർ ഗവൺമെന്റ് സ്‌കൂളിൽ നിന്നും പാസായ മീനാക്ഷി ചെറുപ്പത്തിൽ തന്നെ അഭിനയലോകത്തേക്ക് എത്തിയതാണ്. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. ഇപ്പോൾ ളാക്കാട്ടൂർ സ്‌കൂളിലാണ് നടി പഠിക്കുന്നത്.

Story highlights- meenakshi anoop shares her latest photo