മിന്നുമണിയുടെ ക്യാപ്റ്റന്‍സിയില്‍ ആദ്യ ജയവുമായി ഇന്ത്യ എ; ഇംഗ്ലണ്ടിനെ വീഴ്ത്തിയത് 3 റണ്‍സിന്
മലയാളി താരം മിന്നുമണിയുടെ ക്യാപ്റ്റന്‍സിയില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ വനിത എ ടീമിന് വിജയം. ഇംഗ്ലണ്ട് വനിത എ ടീമിനെതിരായ ട്വന്റി-20 മത്സരത്തില്‍ മൂന്ന് റണ്‍സിന്റെ ആവേശജയമാണ് നേടിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ ടീം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ടീം 131 റണ്‍സില്‍ ഒതുങ്ങി. ( Minnumani shines first match as India A Captain )
ഇന്ത്യക്കായി ദിശ കസ്ത് 25 റണ്‍സും ദിനേഷ് വൃന്ദ, ദിവ്യ എന്നിവര്‍ 22 റണ്‍സ് വീതം നേടി. രണ്ട് വിക്കറ്റ് വീതം നേടിയ കാശ്വിയും ശ്രേയങ്ക പാട്ടിലൂം ബോളിങ്ങില്‍ തിളങ്ങി. ശ്രേയങ്കയാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇംഗ്ലണ്ട് നിരയിലെ ടോപ്സ്കോററായ ഹോളി ആര്‍മിറ്റേജിന്റെ വിക്കറ്റെടുത്ത മിന്നുമണിയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യ വിജയം കൈവിടുമെന്ന് തോന്നിപ്പിച്ച സാഹചര്യത്തിലാണ് മിന്നു മണി ഹോളി ആര്‍മിറ്റേജിനെ (41 പന്തില്‍ 52) റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. മിന്നു മണി, മന്നത്ത് കശ്യപ്, പി. നായിക് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
Read Also: ഇന്ത്യന്‍ പരിശീലക കുപ്പായത്തില്‍ വീണ്ടും ദ്രാവിഡ്; കരാര്‍ പുതുക്കി ബിസിസിഐ
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരം ഡിസംബര്‍ ഒന്നിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും.
Story highlights : Minnumani shines first match as India A Captain