വില 50,000 ഡോളര്‍; എക്സിലെ ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ വിൽക്കാനൊരുങ്ങുന്നു
കഴിഞ്ഞ് കുറച്ച് മാസങ്ങളായി ഇലോൺ മസ്കും എക്സുമാണ് ടെക് ലോകത്തെ ചർച്ച വിഷയങ്ങളിൽ ഒന്ന്. ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത് എക്സ് തന്നെയാണ്. എക്സിൽ ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ മസ്ക് വിൽക്കാനൊരുങ്ങുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
50,000 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. 2022 ല്‍ തന്നെ ഈ പദ്ധതിയെ കുറിച്ച് മസ്ക് പറഞ്ഞിരുന്നു. ( musks X starts selling unused account handles )
ബോട്ട് അക്കൗണ്ടുകളും ട്രോള്‍ അക്കൗണ്ടുകളുമാണ് ഇതിൽ ഭൂരിഭാഗവും. ഇനി വരുന്ന മാസങ്ങളില്‍ ഈ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഒരുങ്ങുകയാണ് മസ്ക് എന്നാണ് സൂചന. ഉപഭോക്താക്കള്‍ക്ക് തന്നെ അവരുടെ അക്കൗണ്ടുകള്‍ വില്ക്കാന് സാധിക്കുന്ന തരത്തിലുള്ള ഹാന്റില്‍ മാര്‍ക്കറ്റ് പ്ലേസ് വേണമെന്നും ചിലർ ആവശ്യം ഉന്നയിച്ചിരുന്നു. അത്തരം ഒരു സംവിധാനം ഒരുക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നാണ് ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അക്കൗണ്ട് വാങ്ങാന്‍ സാധ്യതയുള്ളവര്‍ക്ക് എക്സ് ഇമെയില്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. എക്സ് ജീവനക്കാരാണ് സന്ദേശം അയക്കുന്നത്. അതേസമയം ഇതേ കുറിച്ച് എക്സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Story highlights – musks X starts selling unused account handles