‘എന്നേക്കാൾ ഉയരമുണ്ടെങ്കിലും നീ എന്നും അമ്മയുടെ ഗുണ്ടുമണി വാവ’- മകന്റെ ക്യൂട്ട് വിഡിയോ പങ്കുവെച്ച് നവ്യ നായർ
മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് നവ്യ നായർ. നിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ് നവ്യ നായർ. ജാനകി ജാനേ ആണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം. ഇപ്പോഴിതാ, മകൻ സായ് കൃഷ്ണയുടെ ജനംദിനത്തിൽ നവ്യ പങ്കുവെച്ച ഒരു വിഡിയോ വളരെയേറെ ശ്രദ്ധേയമാകുകയാണ്.
മകന്റെ ചെറുപ്പകാല വിഡിയോയാണിത്. ഇതിൽ കൃഷ്ണനായി നിൽക്കുന്ന സായി കൃഷ്ണയെ കാണാം. ഒപ്പം വളരെ രസകരമായ ക്യൂട്ട് സംസാരവുമുണ്ട്. ‘എന്റെ കുഞ്ഞിന് ജന്മദിനാശംസകൾ, ലിൽ കൃഷ്ണ മുതൽ ഈ ഉയരമുള്ള കുട്ടി വരെ.. നീ എന്റെ അഭിമാനമാണ്… നീ ഇപ്പോൾ എന്നെക്കാൾ ഉയരമുള്ളവനാണെങ്കിലും നീ എന്നും അമ്മയുടെ ഗുണ്ടുമണി വാവയാണ് … മൊത്തത്തിൽ മറ്റെന്തിനേക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു .. ഗുരുവായൂരപ്പൻ നിന്നെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ…’- നവ്യ നായർ കുറിക്കുന്നു.
read also: ചൈനയിൽ ദുരൂഹത പടർത്തി പൊട്ടിപ്പുറപ്പെട്ട് ‘അജ്ഞാത ന്യുമോണിയ’- ആശുപത്രികൾ നിറയുന്നു
അതേസമയം, അടുത്തിടെയാണ് നടി മാതംഗി എന്ന പേരിൽ നൃത്ത വിദ്യാലയം ആരംഭിച്ചത്. നവ്യ നായർ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ‘ഒരുത്തീ’. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു രചനയും നിർവഹിച്ച ചിത്രം ഹിറ്റായി മാറിയിരുന്നു. 6 വർഷത്തെ ഇടവേളയ്ക്കൊടുവിലാണ് നടി തിരികെയെത്തിയത്. ഇപ്പോൾ യൂട്യൂബ് ചാനലിലും സജീവമാണ് നവ്യ.
Story highlights- navya nair shares sai krishna’s cute video