നയൻതാരയുടെ പിറന്നാൾ ആഘോഷത്തിൽ കയ്യടികളോടെ ഉലകും ഉയിരും- വിഡിയോ

November 19, 2023

മക്കളായ ഉലകും ഉയിരും എത്തിയതോടെ നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും ജീവിതവും ആഘോഷങ്ങളുമെല്ലാം അവരെ ചുറ്റിപ്പറ്റിയാണ്. തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയ നയൻതാരയുടെ പിറന്നാൾ ദിനത്തിലും താരമായത് മക്കളാണ്. വിഘ്‌നേഷ് പങ്കുവെച്ച ആശംസ മുതൽ ഇപ്പോഴിതാ, പിറന്നാൾ ആഘോഷ വിഡിയോയിലും താരം ഉലകും ഉയിരുമാണ്.

നയൻതാരയുടെ പിറന്നാൾ കേക്കിനരികെ ഇരുവരും കയ്യടികളോടെ നിറചിരിയോടെ ഉണ്ട്. ഹൃദ്യമായ ഈ കാഴ്ച പങ്കുവെച്ചതും വിഘ്നേഷ് ശിവൻ ആണ്. തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. 2015ലെ തമിഴ് ചിത്രമായ നാനും റൗഡി താന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. വിഘ്നേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. ഇരുവരും ആറ് വർഷം മുമ്പ് വിവാഹിതരായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഒരു വലിയ ചടങ്ങോടെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

Read also: “ഞാൻ കാറുകളുടെയെല്ലാം ടയർ പഞ്ചറാക്കുമായിരുന്നു”; കുസൃതികൾ പങ്കുവെച്ച് ടെണ്ടുൽക്കർ!

ജൂൺ ഒൻപതിനായിരുന്നു നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. ഇപ്പോൾ ജവാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങലാണ് നടി. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. വിവാഹത്തിൽ ഷാരൂഖ് ഖാൻ, സംവിധായകൻ അറ്റ്‌ലി, സൂപ്പർസ്റ്റാർ രജനീകാന്ത്, അജിത്ത്, ദളപതി വിജയ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Story highlights- nayanthara’s birthday celebration video