“ഞാൻ കാറുകളുടെയെല്ലാം ടയർ പഞ്ചറാക്കുമായിരുന്നു”; കുസൃതികൾ പങ്കുവെച്ച് ടെണ്ടുൽക്കർ!

November 15, 2023

സെലിബ്രിറ്റി വാർത്തകൾക്കും വിശേഷങ്ങൾ എപ്പോഴും വൻ സ്വീകാര്യതയാണ്. ഏവർക്കും പ്രിയപ്പെട്ട ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഇപ്പോൾ എക്സിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു അനുഭവമാണ് ആരാധകർക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. (Sachin Tendulkar remembers childhood mischief)

ശിശുദിനത്തോടനുബന്ധിച്ച്, സച്ചിൻ തന്റെ ബാല്യകാലത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ്. താനും സുഹൃത്തുക്കളും കുട്ടിക്കാലത്ത് എങ്ങനെ കുസൃതികൾ കാട്ടിയിരുന്നെന്നാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

സച്ചിൻ എക്സിൽ കുറിച്ചതിങ്ങനെ: “അൽപ്പം കുസൃതികളില്ലാതെ കുട്ടിക്കാലം അപൂർണ്ണമാണ്. ഞാൻ കുട്ടിയായിരുന്നപ്പോൾ കൂട്ടുകാരോടൊപ്പം കൂടി സാഹിത്യ സഹവാസിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെയെല്ലാം ടയർ പഞ്ചറാക്കുമായിരുന്നു. ഞങ്ങൾ തികഞ്ഞ പ്രൊഫഷണലുകളായതുകൊണ്ട് 4 ടയറുകളും പഞ്ചറായതിനു ശേഷമേ ജോലി അവസാനിപ്പിക്കുമായിരുന്നുള്ളു”.

Read also: ലൂക്കയ്ക്ക് ഏറെ ഇഷ്ടപ്പെട്ട കമ്പനി; മകനെ കാണാൻ ഭാവന എത്തിയ വിശേഷം പങ്കുവെച്ച് മിയ

തങ്ങളുടെ ബാല്യകാല സ്മരണകൾ പങ്കുവെക്കാൻ ആരാധകരോടും ഫോളോവെഴ്സിനോടും അദ്ദേഹം അഭ്യർത്ഥിച്ചു. “അൽപ്പം പിന്നോട്ട് സഞ്ചരിച്ച് കുട്ടിക്കാലത്ത് നിങ്ങൾ ചെയ്ത ഏറ്റവും കുസൃതിയുള്ള കാര്യം എന്നോട് പറയൂ. അപ്പോഴേക്കും ഞാൻ പോയി എന്റെ കാറിന്റെ ടയറുകൾ പരിശോധിച്ചിട്ടു വരാം. ശിശുദിനാശംസകൾ!”

ഷെയർ ചെയ്‌ത സമയം മുതൽ ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് പോസ്റ്റിനുള്ളത്.

Story highlights: Sachin Tendulkar remembers childhood mischief