ഇതൊരു ഫാസിൽ ‘കുടുംബചിത്രം’; ശ്രദ്ധനേടി നസ്രിയ പങ്കുവെച്ച ചിത്രം

November 3, 2023

മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് ഫാസിലിന്റേത്. സംവിധാന രംഗത്ത് ഫാസിൽ തുടക്കമിട്ടപ്പോൾ മക്കളായ ഫഹദ് ഫാസിലും ഫർഹാൻ ഫാസിലും അഭിനയത്തിലാണ് ശ്രദ്ധ നൽകിയത്. ഫഹദിന്റെ ഭാര്യയായി ഈ വീട്ടിലേക്ക് എത്തിയ നസ്രിയയും, നടിയും നിർമാതാവുമാണ്. ഇപ്പോഴിതാ, മനോഹരമായ ഒരു കുടുംബചിത്രം പങ്കുവെച്ചിരിക്കുകയാണ് നസ്രിയ.

ഫാസിലിന്റെ കുടുംബാംഗങ്ങളെല്ലാം ഒറ്റ ഫ്രേമിലുണ്ട്. മലയാള സിനിമയിലെ പ്രിയ താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇരുവരും 2014ലാണ് വിവാഹിതരായത്. കുടുംബങ്ങൾ തമ്മിലുള്ള ആലോചനയിലൂടെയാണ് ഇരുവരും വിവാഹത്തിലേക്ക് എത്തിയത്. 

സമൂഹമാധ്യമങ്ങളിൽ നസ്രിയ പങ്കുവെയ്ക്കാറുള്ള ഇരുവരുടെയും ചിത്രങ്ങളും വിഡിയോകളുമൊക്കെ ആരാധകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്.. ഇപ്പോൾ ഒട്ടേറെ സിനിമകളുടെ വിജയത്തിളക്കത്തിലാണ് നടൻ ഫഹദ് ഫാസിൽ. മലയാളത്തിന് പുറമെ അന്യഭാഷകളിലും താരമായ തിളക്കത്തിലാണ് ഫഹദ് ഫാസിൽ.

തന്റേതായ അഭിനയ ശൈലിയിലൂടെ ആരാധക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് ഫഹദ് ഫാസിൽ. മലയാള സിനിമയിൽ മാത്രമല്ല ഫഹദ് ഫാസിൽ പ്രിയങ്കരൻ. മറ്റുഭാഷകളിലെ മുൻനിര താരങ്ങൾ അദ്ദേഹത്തിന്റെ അഭിനയ വൈഭവത്തിൽ അമ്പരപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മാമന്നൻ എന്ന തമിഴ് ചിത്രത്തിലാണ് നടൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Read also: ദാസൻ, പ്രായം 68; അന്നും ഇന്നും പ്രണയം ക്യാമറകളോട്!

സൂരറൈ പോട്ര്’ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം നടൻ സൂര്യ സംവിധായിക സുധ കൊങ്കരയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ നായിക നസ്രിയയാണ്. ദുൽഖർ സൽമാൻ, നസ്രിയ ഫഹദ്, വിജയ് വർമ്മ എന്നിവരാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

Story highlights- nazriya shares family photo