വേറിട്ട കഥാപാത്രവുമായി നിഷാ സാരംഗ്; മഹാറാണിയുടെ പ്രോമോ വിഡിയോ പുറത്ത്!

November 20, 2023

ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹാറാണി. ഇപ്പോൾ പ്രേക്ഷകരിൽ കൗതുകമുണർത്തി മഹാറാണിയുടെ ക്യാരക്റ്റർ പ്രോമോ പുറത്തിറങ്ങിയിരിക്കുകയാണ്. കരുത്തുറ്റ സ്ത്രീശക്തിയുടെ പ്രതീകമായി നിഷ സാരംഗിന്റെ കഥാപാത്രം മംഗളത്തിന്റെ ക്യാരക്റ്റർ പ്രോമോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. നിഷ സാരംഗിന്റെ വേറിട്ട കഥാപാത്രമായിരിക്കും മംഗളം എന്നത് പ്രൊമോയിലൂടെ വ്യക്തമാണ്. വളരെ ശക്തമായ ഒരു കഥാപാത്രമാണ് മംഗളമെന്ന സൂചനയും പ്രോമോ നൽകുന്നുണ്ട്. (Nisha Sarang as Mangalam; Maharani character teaser out now)

നവംബര്‍ 24-നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു.

Read also: നടി കാർത്തിക വിവാഹിതയായി!

ബാലു വര്‍ഗീസ്‌, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ്‌ തുടങ്ങിയ താരങ്ങളും മറ്റനേകം അഭിനേതാക്കളും മറ്റു വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം – എസ്. ലോകനാഥന്‍, സംഗീതം – ഗോവിന്ദ് വസന്ത, ഗാനരചന – രാജീവ് ആലുങ്കല്‍, അന്‍വര്‍ അലി, പശ്ചാത്തലസംഗീതം – ഗോപി സുന്ദര്‍, എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സില്‍ക്കി സുജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – ഹിരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അജയ് ചന്ദ്രിക, പ്രശാന്ത്‌ ഈഴവന്‍, മനോജ് പന്തായില്‍, ക്രിയേറ്റീവ് കണ്‍ട്രോളര്‍ – ബൈജു ഭാര്‍ഗവന്‍, ഷിഫാസ് അഷറഫ്, അസോസിയേറ്റ് ഡയറക്ടര്‍ – സജു പൊറ്റയില്‍ക്കട, ആര്‍ട്ട്‌ ഡയറക്ടര്‍ – സുജിത് രാഘവ്, മേക്കപ്പ് – ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം – സമീറ സനീഷ്, സ്റ്റില്‍സ് – അജി മസ്കറ്റ്, ശബ്ദലേഖനം – എം.ആര്‍. രാജാകൃഷ്ണന്‍, സംഘട്ടനം – മാഫിയാ ശശി, പി.സി. സ്റ്റണ്ട്സ്, നൃത്തം – ദിനേശ് മാസ്റ്റര്‍, പി.ആര്‍.ഒ – ആതിരാ ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – സിനിമാ പ്രാന്തന്.

Story highlights: Nisha Sarang as Mangalam; Maharani character teaser out now