പരിശ്രമിച്ചാൽ എന്തും നേടാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ രണ്ടു വയസുള്ള കുഞ്ഞ്; മകന്റെ വിഡിയോ പങ്കുവെച്ച് പാർവതി കൃഷ്ണ

November 3, 2023

ടെലിവിഷൻ അവതാരക, അഭിനേത്രി എന്നീ നിലകളിലൊക്കെ ശ്രദ്ധനേടിയ താരമാണ് പാർവതി കൃഷ്ണ. മകന്റെ വിശേഷങ്ങളാണ് ഇപ്പോൾ അധികവും പാർവതി പങ്കുവയ്ക്കാറുള്ളത്. അമ്മയെപ്പോലെ മകൻ അച്ചുക്കുട്ടനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. മകന്റെ വിശേഷങ്ങളെല്ലാം നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അച്ചുക്കുട്ടന്റെ ഒരു കുഞ്ഞു നേട്ടം പങ്കുവയ്ക്കുകയാണ് പാർവതി കൃഷ്ണ.

‘പരിശ്രമിച്ചാൽ എന്തും നേടാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ രണ്ടുവയസ്സുള്ള കുഞ്ഞ്. ജീവിതത്തിൽ ചെറിയ കാര്യങ്ങൾ നേടാൻ കഴിയാത്തതിൽ നിരാശപെടുന്നവരോട് NOTHING IS IMPOSSIBLE.. അച്ചുകുട്ടൻ ഒരു 100 തവണ ശ്രമിച്ചിട്ടാണ് അവന്റെ ലക്ഷ്യം അവൻ നേടിയത് ..പക്ഷെ അത് അവൻ നേടിയപ്പോൾ അവനുണ്ടായ ആത്മവിശ്വാസവും അവന്റെ അമ്മയായതിൽ ഒരുപാടു സന്തോഷവും തോന്നുന്നു ..ഈ ‘അമ്മ അഭിമാനംകൊള്ളുന്നു..പിന്നെ ബാലുവേട്ടാ നിങ്ങൾ ഈ വിഡിയോയിൽ ഇല്ലെങ്കിലും, അച്ചുക്കുട്ടന്റെ പിന്നിൽ പന്ത് കളിക്കാൻ പ്രേരിപ്പിക്കുന്ന ആൾ ബാലുവേട്ടനാണ്..അഭിമാനമുള്ള രക്ഷിതാക്കക്കൾ..അക്ഷരാർത്ഥത്തിൽ അച്ചുക്കുട്ടന് എന്തെങ്കിലും അവാർഡ് കിട്ടിയ പോലെയാണ് ഞാൻ..’- പാർവതി കുറിക്കുന്നു.

രണ്ടു വയസുകാരനായ അച്ചുക്കുട്ടൻ മനോഹരമായി ഫുട്ബാൾ കിക്ക് ചെയ്യുന്ന വിഡിയോയാണ് പാർവതി പങ്കുവെച്ചിരിക്കുന്നത്. മകന്റെ പരാജയങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അടുത്തിടെ, പ്രസവശേഷമുള്ള രൂപമാറ്റത്തിനെക്കുറിച്ച് നടി പങ്കുവെച്ചിരുന്നു.

ഗര്ഭിണിയാകുംവരെ പരമാവധി 57 കിലോയിൽ നിന്നിരുന്ന പാർവതി, അതിനുശേഷം 87 കിലോയിലേക്ക് എത്തിയതായി വിഡിയോയിൽ പറയുന്നു. പ്രസവശേഷവും ശാരീരിക മാറ്റങ്ങളുടെ ഭാഗമായി അതേ തൂക്കമാണ് നിലനിന്നത്. എന്നാൽ, ഫിറ്റ്നസ് ട്രീറ്റ്മെന്റ് നടത്തി വീണ്ടും 57 കിലോയിലേക്ക് പാർവതി എത്തി. അതിൽ താൻ വളരെയധികം അഭിമാനിക്കുന്നുണ്ടെന്നു നടി വിഡിയോയിൽ പറയുന്നു.

Read also: “മുംബൈയുടെ തെരുവുകളിൽ പഴമയുടെ ഈ ഓട്ടം ഇനിയില്ല”; ഹൃദയസ്പർശിയായ വിടപറച്ചിൽ നൽകി ആനന്ദ് മഹീന്ദ്ര

അതേസമയം, ഈശ്വരൻ സാക്ഷിയായി എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് പാർവതി കൃഷ്ണ ശ്രദ്ധനേടിയത്. ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ സീരിയൽ ആയിരുന്നു ഈശ്വരൻ സാക്ഷിയായി. പിന്നീട്, ഒട്ടേറെ ഷോകളിൽ അവതാരകയായി പാർവതിയെ ആളുകൾക്ക് പരിചിതമാണ്. മാലിക് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം അവതരിപ്പിച്ചിരുന്നു നടി.

Story highlights- parvathy krishna shares son achukkuttan’s video