അടിത്തട്ടിൽ എത്തുകയെന്നാൽ അസാധ്യം! ഇത് 14 നില കെട്ടിടത്തിന്റെ ആഴമുള്ള സ്വിമ്മിങ് പൂൾ
ആഴങ്ങളിൽ കൗതുകവും ആവേശവും കണ്ടെത്തുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, വെള്ളം കണ്ടാൽ തന്നെ ഭയക്കുന്ന, ആഴങ്ങളെ പേടിക്കുന്ന ആളുകളും മറുവശത്തുണ്ട്. വെള്ളത്തെ ഭയക്കാതെ, ആഴങ്ങളെ പ്രണയിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഉറപ്പായും ഒരിക്കലെങ്കിലും അനുഭവിച്ചറിയേണം ഇറ്റലിയിലെ Y-40 ഡീപ് ജോയ് പൂൾ നൽകുന്ന അനുഭൂതി.
14 നില കെട്ടിടത്തിന്റെ ഉയരത്തിന് തുല്യമായ 130 അടി താഴ്ചയിലാണ് ഈ പൂള് പണികഴിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ആഴമേറിയ ഇൻഡോർ നീന്തൽക്കുളം ആയിരുന്നു ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ഇവിടം. അതിനു ശേഷം നിരവധി അഥാരം കുളങ്ങൾ നിലവിൽ വന്നിട്ടുണ്ട്. അതേസമയം, 4300 ക്യുബിക് മീറ്റർ വെള്ളമാണ് ഇതിനുള്ളിൽ സംഭരിച്ച് നിർത്തിയിരിക്കുന്നത്.
പ്രശസ്ത ആർക്കിടെക്റ്റ് ഇമാനുവേൽ ബോറെറ്റോ രൂപകൽപ്പന ചെയ്ത സിലിണ്ടർ കുളം,ഒൻപതുവര്ഷങ്ങള്ക്ക് മുൻപാണ് പ്രവർത്തനക്ഷമമായത്. മിതശീതോഷ്ണ താപനിലയിൽ 32 സിയിൽ ചൂടാക്കപ്പെടുന്ന പൂളിൽ , അതായത് ആഴക്കടൽ മുങ്ങൽ വിദഗ്ധരിൽ നിന്ന് വ്യത്യസ്തമായി, വൈ-40 പര്യവേക്ഷണം ചെയ്യുന്ന ഡൈവർമാർ നീന്തുമ്പോൾ വെറ്റ്സ്യൂട്ടുകൾ ധരിക്കേണ്ടതില്ല.
ഇറ്റലിയിലെ ഒരു ചെറുപട്ടണമായ മോണ്ടെഗ്രോട്ടോ ടെർമെയിലെ ഹോട്ടൽ മില്ലെപിനി ടെർമെയിലാണ് ഈ കുളം, ഒഴിവുസമയ ഡൈവുകൾ, ഡൈവിംഗ് പരിശീലനം, ഫോട്ടോ ഷൂട്ടുകൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്തതാണ് ഈ കുളം. നനയാൻ ആഗ്രഹിക്കാത്ത കാണികൾക്കായി പ്രത്യേക ഗുഹകളും ലെഡ്ജുകളും അണ്ടർവാട്ടർ ഗ്ലാസ് വ്യൂവിംഗ് പാനലുകളും ഇതിലുണ്ട്.
Story highlights- Plunge into world’s deepest swimming pool