താരന് അകറ്റാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും ബെസ്റ്റാണ് കഞ്ഞിവെള്ളം
ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ് കഞ്ഞിവെള്ളം എന്ന് നമുക്ക് എല്ലാം അറിയാം. ആരോഗ്യകാര്യത്തില്‍ മാത്രമല്ല സൗന്ദര്യകാര്യത്തിലും കഞ്ഞിവെള്ളത്തിന്റെ സ്ഥാനം മുന്നില്‍തന്നെയാണ്. പ്രത്യേകിച്ച് തലമുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം ഏറെ ഗുണകരമാണ്.
നല്ലൊരു കണ്ടീഷ്ണര്‍ ആണ് കഞ്ഞിവെള്ളം. മുടിയില്‍ ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയെ മൃദുവാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മുടിയുടെ അറ്റം പിളരുന്നതും കുറയും. ആഴ്ചയില്‍ രണ്ട് തവണ കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്.
മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും കഞ്ഞിവെള്ളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കഞ്ഞിവെള്ളം തലമുടിയില്‍ തേച്ച ശേഷം അല്പസമയം മസാജ് ചെയ്യുക. തുടര്‍ന്ന് കഴുകി കളയുക. ഇങ്ങനെ ചെയ്താല്‍ തലമുടിക്ക് പ്രോട്ടീന്‍ ട്രീറ്റ്മെന്റ് ചെയ്യുന്ന ഗുണം ലഭിക്കുന്നു. താരനും നല്ലൊരു പരിഹാരമാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നത് താരനെ ഇല്ലാതാക്കാന്‍ സഹായിക്കും.
Read also:വേണം, പുരുഷന്മാരുടെ മനസികാരോഗ്യത്തിനും കരുതൽ; ലക്ഷണങ്ങൾ അറിയാം
തലമുടിക്ക് മാത്രമല്ല മുഖ സൗന്ദര്യത്തിനും കഞ്ഞിവെള്ളം നല്ലതാണ്. ഒരു ടോണര്‍ പോലെ ഉപയോഗിക്കാവുന്നതാണ് ഇത്. കോട്ടണ്‍ തുണിയില്‍ അല്പം കഞ്ഞിവെള്ളം മുക്കി മുഖത്തും കണ്തടങ്ങളിലും കഴുത്തിലും പുരട്ടുന്നത് ചര്‍മ്മകാന്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. സൂര്യപ്രകാശം മൂലം ചര്മ്മത്തിലേല്ക്കുന്ന കരിവാളിപ്പ് മാറ്റാനും കഞ്ഞിവെള്ളം തേച്ചാല്‍ മതിയാകും.
Story highlights: Rice Soup for hair treatment