“ഐ ആം ടൂ ഫാസ്റ്റ്”; ഒറ്റത്തവണ കേട്ടാൽ എല്ലാം മനഃപാഠമാക്കും ഈ മിടുക്കി!

November 14, 2023

പഠിക്കുന്ന കാലത്ത് ഒരു കാര്യം ഓർമയിൽ സൂക്ഷിക്കാൻ പാട്ടായും കഥയായുമൊക്കെ പഠിച്ചുവെച്ചവരായിരിക്കും നമ്മളിൽ പലരും. തല കുത്തി മറിഞ്ഞു പഠിച്ചാൽ തന്നെ പരീക്ഷക്ക് എത്തുമ്പോൾ ഇതെല്ലം മറന്നുപോകാറുമുണ്ട്. എന്നാൽ ഈ നാലുവയസ്സുകാരിക്ക് ഇതൊക്കെ നിസ്സാരം. (Ritwika and her photographic memory)

പാലക്കാട് അത്തിപ്പറ്റ സ്വദേശിനി റിത്വികക്ക് ഏതു കാര്യവും ഒറ്റത്തവണ കേട്ടാൽ മതി. എല്ലാം പകൽ പോലെ തെളിഞ്ഞു നിൽക്കും മനസ്സിൽ. അറിവിന്റെ കൂടാരമായ ഈ കുഞ്ഞു മിടുക്കിയെ തേടി ഇപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും തേടിയെത്തിയിരുന്നു.

അമ്മ പഠിപ്പിച്ചു കൊടുക്കുന്ന കാര്യങ്ങൾ ഒറ്റത്തവണ കേട്ടാൽ മതി റിത്വികയ്ക്ക്. നാലാം ക്ലാസുകാരനായ ചേട്ടനെ അമ്മ പഠിപ്പിക്കുന്നത് കേട്ടാണ് റിത്വിക അറിവിന്റെ ലോകത്തേക്ക് പിച്ച വെച്ച് തുടങ്ങിയത്. കേൾക്കുന്നതെല്ലാം ഉടനെ തന്നെ അവൾ മനഃപാഠമാക്കി തുടങ്ങും. മകളുടെ അതിശയിപ്പിക്കുന്ന ഈ കഴിവ് കണ്ടെത്തിയ അമ്മ 8 മാസം പ്രായമായപ്പോൾ തന്നെ റിത്വികക്ക് മെല്ലെ ലോകത്തിന്റെ അറിവുകൾ പകരാൻ തുടങ്ങി.

Read also: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രി ഇവിടെയുണ്ട്!

സ്‌കൂളിന്റെ പടി ഇതുവരെ കയറിയിട്ടില്ലെങ്കിലും അറിവിന്റെ കാര്യത്തിൽ എല്ലാവരെക്കാളും മുന്നിലാണ് റിത്വിക.

Story highlights: Ritwika and her photographic memory