ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രി ഇവിടെയുണ്ട്!

November 14, 2023

ഇന്ന് നവംബർ 14, ശിശുദിനം. രാജ്യത്തിന്റെ ഭാവിയായ കുട്ടികളെ അഭിനന്ദിക്കാനും അംഗീകരിക്കാനുമാണ് ഈ ദിനം ആഘോഷിക്കുന്നത്. അത്തരത്തിൽ ലോകത്തിനു മുന്നിൽ നാടിന്റെ യശസ്സുയർത്തിയ ഒരു ആറുവയസ്സുകാരിയെ പരിചയപ്പെടാനും ഇന്നത്തെ ദിവസം അതിഗംഭീരം. ലോകശ്രദ്ധ പിടിച്ചുപറ്റുന്ന ‘വർണ്ണപ്പട്ടം’ എന്ന പുസ്തകത്തിന്റെ രചയിതാവിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. (World’s youngest poet from Kerala)

30 കവിതകളടങ്ങിയ വർണ്ണപ്പട്ടത്തിന്റെ സൃഷ്ടാവ് ആഗ്ന യാമി വരുന്നത് ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരിയായ കോഴിക്കോട് നിന്ന് തന്നെ. കവിതകളും കഥകളും ആഗ്നയുടെ കൂട്ടുകാരായതിൽ അതിശയമില്ല. വേനപ്പാറ ലിറ്റിൽ ഫ്‌ളവർ സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആഗ്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രി എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.

Read also: ലേശം കളിയും കാര്യവും; ഈ മിടുക്കന് ഹോക്കി മാത്രമല്ല ആടുവളർത്തലും നല്ല വശമുണ്ട്!

ആഗ്ന പലപ്പോഴായി പാടുന്ന പാട്ടുകൾ അമ്മ ഫോണിൽ റെക്കോർഡ് ചെയ്ത് പിന്നീട് അവ പുസ്തകമായി പുറത്തിറക്കുകയായിരുന്നു. താൻ എഴുതിയ കഥകളുടെ പുസ്തകവും ഉടനെ പുറത്തിറക്കുമെന്ന് ആഗ്ന പറയുന്നു. ഇനിയും നേട്ടങ്ങൾ മാത്രം കൈവരിച്ച് മുന്നേറാൻ കുഞ്ഞു യാമിക്ക് എല്ലാ ആശംസകളും നേരുന്നു. ഒപ്പം എല്ലാ കുഞ്ഞു കൂട്ടുകാർക്കും ശിശുദിനാശംസകൾ!

Story highlights: World’s youngest poet from Kerala