ലേശം കളിയും കാര്യവും; ഈ മിടുക്കന് ഹോക്കി മാത്രമല്ല ആടുവളർത്തലും നല്ല വശമുണ്ട്!

November 12, 2023

അതിജീവനത്തിനായി നമ്മൾ മനുഷ്യർ എത്രയോ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. അത്തരം ജീവിത കഥകൾ നമ്മെ ഏറെ പ്രചോദിപ്പിക്കുകയും ചെയ്യും. ഹോക്കി കളിക്കാൻ മാത്രമല്ല നന്നായി ആടുവളർത്തലും വശമുണ്ട് ദേശീയ സ്‌കൂൾ കായികമേളയിൽ സബ്‌ജൂനിയർ വിഭാഗം കേരളാ ഹോക്കി ടീം താരമായ കണ്ണൂർ കൂട്ടുപുഴ സ്വദേശി സി നവീന്. (Young hockey player from Kerala raises sheep for a living)

കർണാടക റിസർവ് വനത്തിന്റെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു ഒറ്റ മുറി വീടാണ് ഈ ഒൻപതാം ക്ലാസ്സുകാരന്റെ സ്വപ്നക്കൂട്. നവീന്റെ ദിവസം ആരംഭിക്കുന്നത് ആടുകൾക്കൊപ്പം. അമ്മ ആടുകളെ വളർത്തുന്നത് കണ്ടാണ് നവീൻ ആദ്യമായി ലോക്ക്ഡൗൺ കാലഘട്ടത് ആടുകളെ വാങ്ങിയത്. ആദ്യം രണ്ടെണ്ണത്തിൽ തുടങ്ങിയ നവീൻ ഇപ്പോൾ പത്തോളം ആടുകളെ വളർത്തി ഉപജീവനത്തിന് വഴി കാണുന്നു.

പണികളെല്ലാമൊതുക്കി സ്‌കൂളിലേക്ക് അടുത്ത യാത്ര. വനപാതയിലൂടെ ദീർഘദൂരം നടന്നു വേണം അതിർത്തിയിൽ നിന്ന് സ്‌കൂളിലേക്ക് വണ്ടി പിടിക്കാൻ. പഠനവും ഹോക്കി പരിശീലവുമായി പിന്നീട് ദിവസം ചിലവഴിക്കും.

Read also: വീൽ ചെയറിൽ ഇരുന്നു സൃഷ്ഠിച്ചത് 330 പേജുകളുള്ള നോവൽ; പക്ഷെ എഴുതിയത് കൈകൊണ്ടല്ല മനശക്തി കൊണ്ട്!

മടങ്ങി വീട്ടിലെത്തിയാലുടൻ അടുത്ത ദൗത്യത്തിലേക്ക്. മടക്കിയ തോർത്ത് തോളിലിട്ട് കയ്യിൽ കത്തിയുമേന്തി ആടുകൾക്ക് തീറ്റയൊരുക്കാൻ പോകും. ആ യാത്രയ്ക്കും സാഹസികത തീരെ കുറവില്ല. വീടിന്റെ എതിർവശത്തുള്ള പുഴ ചങ്ങാടമേന്തി മറികടന്നാണ് തീറ്റ ശേഖരിക്കാൻ പോകുക. ജോലിയും തീർത്ത് കുളി കഴിഞ്ഞ് ഭക്ഷണവും കഴിച്ച് വീണ്ടും പഠിക്കാനിരിക്കും.

കഠിനാധ്വാനവും സ്‌കൂളിന്റെ പിന്തുണയും നവീനെ സംസ്ഥാന ഹോക്കി ടീമിലെത്തിച്ചു. ഹോക്കിയിൽ തിളങ്ങി സ്പോട്സ് കോട്ട വഴി ഒരു പോലീസുകാരനാകണമെന്നാണ് നവിന്റെ മോഹം.

Story highlights: Young hockey player from Kerala raises sheep for a living